ഫ്ര​ഞ്ച് പ​ട​യെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ

ഡാലസ്: ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാൻസിനെ തകര്‍ത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ. അമേരിക്കയിലെ ഡാളസ് എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്‌പെയിൻ ഫൈനലിൽ കടന്നത്. സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെഡ്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെഡ്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.

മത്സരത്തിന്റെ 22-ാം മിനിട്ടിൽ സ്‌പാനിഷ് സൂപ്പർതാരം യാമിൻ യമാലിനെ ഫ്രാൻസ് ഫൗൾ ചെയ്‌ത് ലഭിച്ച പെനാൽറ്റി മികേൽ ഒയേർസബാൽ ഗോളാക്കിമാറ്റി. തുടര്‍ന്നു ഒന്നാം പകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിട്ടിൽ പെഡ്രോ പോറോയിലൂടെ സ്‌പെയിൻ ലീഡ് നില ഉയർത്തി. 60-ാം മിനിട്ടിൽ യമാൽ വലകുലുക്കിയെങ്കിലും ലൈൻസ്‌മാൻ ഓഫ്‌സൈഡ് വിളിച്ചു.

ആദ്യ പകുതിയിൽ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയിൽ ഫ്രഞ്ച് കളിക്കാരിൽ കണ്ടതേയില്ല. അതേസമയം ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും വർദ്ധിത വീര്യത്തോടെ സ്‌പെയിൻ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാൻസിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു. ഏഴ് മിനിട്ട് എക്‌സ്‌ട്രാ ടൈമിൽ ഫ്രഞ്ച് സൂപ്പർതാരം ഡെംബാലെയുടെ ഷോട്ട് സ്‌പാനിഷ് ഗോളി ഉനൈ സൈമൺ കൃത്യമായി കൈക്കലാക്കുകയും ചെയ്‌തു.

ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്‍റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു. നാളെ നടക്കുന്ന അർജന്റീന-ഇംഗ്‌ളണ്ട് പോരാട്ടത്തിലെ വിജയികളുമായി അവർ ഫൈനലിൽ ഏറ്റുമുട്ടും. തോറ്റെങ്കിലും ഫ്രാൻസിന് 19ന് ലൂസേഴ്‌സ് ഫൈനലിൽ മൂന്നാം സ്ഥാനത്തിനായി പോരാടാം.
SUMMARY: Spain defeated the French army by two goals in the World Cup final

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

വാഷിംഗ്ടൺ:  ഡോ. അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ്...

സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

ഇസ്ലാമാബാദ്: ബലൂച്ച് മേഖലയുടെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇനി...

ഫിഫ ലോകകപ്പ്: ബെംഗളൂരുവിലെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും രാത്രി 3.30 വരെ പ്രവർത്തിക്കാൻ അനുമതി

ബെംഗളൂരു: ഫിഫ ലോകകപ്പ് 2026 സെമിഫൈനലുകളും ഫൈനലും തത്സമയം കാണാൻ ഫുട്ബോൾ...

യുവതിക്കുനേരെ ലൈം​ഗി​ക അ​തി​ക്ര​മം, ടിവികെ നേതാവിനെ നാട്ടുകാർ തല്ലിച്ചതച്ചു, പിന്നാലെ പോലീസിനു കൈമാറി

ചെ​ന്നൈ: വി​വാ​ഹി​ത​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ ടിവികെ നേ​താ​വി​നെ ജ​ന​ക്കൂ​ട്ടം...

ചക്രവാതച്ചുഴി: കേരളത്തിൽ അടുത്ത 4 ദിവസം കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 4 ദിവസം കാറ്റോടു കൂടിയ  മഴ തുടരുമെന്ന് കേന്ദ്ര...

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

സിംഗപ്പൂര്‍: കോടതിയലക്ഷ്യക്കേസില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് തിരിച്ചടി. ആറ് മാസത്തെ...

സമസ്ത മലയാളി വെൽഫയർ അസോസിയേഷന്‍ ഭാരവാഹികള്‍

ബെംഗളൂരു: സമസ്ത മലയാളി വെൽഫയർ അസോസിയേഷന്റെ 2026 - 28ലേക്കുള്ള പുതിയ...

എം. ക്യൂബ്: മാജിക്കും സംഗീതവും മാനവികതയും കൈകോര്‍ത്ത സായാഹ്നം

ബെംഗളൂരു: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി...

Related Articles

Popular Categories