LATEST NEWS

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അന്‍വര്‍ ഒരു ഫ്രോഡാണ്. ഇയാളെ വച്ച് കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ വളര്‍ത്താന്‍ പറ്റില്ലെന്നും നേതൃത്വത്തിന് മനസിലായി. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത അറിയിച്ച് അന്‍വര്‍ മമത ബാനര്‍ജിക്ക് അയച്ച കത്തില്‍, സിറ്റിങ് എംഎല്‍എമാരും മുന്‍ എംഎല്‍എമാരും മുന്‍ എംപിമാരുമടക്കം തനിക്കൊപ്പം ടിഎംസിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നുവെന്ന് ശിവദാസൻ പറഞ്ഞു. എംഎല്‍എമാരായ യു.പ്രതിഭ, കോവൂര്‍ കുഞ്ഞുമോന്‍, കെ.പി.മോഹനന്‍, കെ.കെ.രമ, തോമസ് കെ.തോമസ് എന്നിവരുടെയും മുന്‍ എംഎല്‍എമാരുടെയും മുന്‍ എംപിമാരുടെയുമെല്ലാം പേരുകള്‍ ഇതിലുണ്ടായിരുന്നു. മറ്റനേകം നേതാക്കളുടെ പിന്തുണയുണ്ടെന്നു അന്‍വര്‍ അവകാശപ്പെട്ടിരുന്നു. കത്തിലെ വസ്തുത അന്വേഷിക്കാന്‍ മമത ബാനര്‍ജി നിര്‍ദേശിച്ചതനുസരിച്ച് താന്‍ കേരളത്തില്‍ പോയിരുന്നു. എംഎല്‍എമാരടക്കമുള്ള നേതാക്കള്‍ക്കൊന്നും ഇതേപ്പറ്റി അറിയില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു

SUMMARY: ‘P.V. Anwar a fraud; an unstable politician’; Trinamool Congress national leadership

NEWS DESK

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

45 minutes ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

2 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

2 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

2 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

3 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ കായകുളം സ്വദേശി ആംബ്രോസ് റോയ് നിഗ്ലി (76) ബെംഗളൂരുവില്‍ അന്തരിച്ചു. ലിംഗരാജപുരം ഓയിൽ മിൽ റോഡ് കാസബെല്ലയിലായിരുന്നു…

3 hours ago