LATEST NEWS

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷാണ് (27) പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 6.20ന് ഏറനാട് എക്‌സ്‌പ്രസിലെ ഡി-3 കോച്ചിലാണ് സംഭവം നടന്നത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധത്തെത്തുടർന്ന് ഇയാൾ ടി.ടി.ഇയെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ടി​ടി​ഇ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ള​ത്തു​നി​ന്നാ​ണ് പ്ര​തി​യെ റെ​യി​ൽ​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ടി​ടി​ഇ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്രതിക്കെതിരെ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
SUMMARY: Traveling by train without a ticket; Youth arrested for attempting to attack TTE who questioned him

NEWS DESK

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

12 minutes ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

25 minutes ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

1 hour ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

1 hour ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ കായകുളം സ്വദേശി ആംബ്രോസ് റോയ് നിഗ്ലി (76) ബെംഗളൂരുവില്‍ അന്തരിച്ചു. ലിംഗരാജപുരം ഓയിൽ മിൽ റോഡ് കാസബെല്ലയിലായിരുന്നു…

2 hours ago