പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വെള്ളിയാഴ്ച ജമ്മു-കശ്മീർ സന്ദർശിക്കും. അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളജിലെത്തുന്ന അദ്ദേഹം ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിക്കും. അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി വ്യാഴാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലും ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. നാളെ കോണ്‍ഗ്രസ് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ബുദ്ധി കേന്ദ്രമായി നടപ്പിലാക്കിയ കൈശലപൂര്‍വമായ, കരുതിക്കൂട്ടിയ ഈ ആക്രമണം നമ്മുടെ റിപ്പബ്ലിക്കിന്റെ മൂല്യങ്ങള്‍ക്ക് നേരെ നടത്തിയ നേരിട്ടുള്ള ആക്രമണമാണ്. രാജ്യത്ത് വൈകാരികത ഇളക്കിവിടുന്നതിന് വേണ്ടിയാണ് ബോധപൂര്‍വം ഹിന്ദുക്കളെ ലക്ഷ്യമിട്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പറഞ്ഞു. ത്രിതല സുരക്ഷ സംവിധാനങ്ങളാല്‍ സുരക്ഷിതമായ ഒരു പ്രദേശമായാണ് പഹല്‍ഗാം അറിയപ്പെടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടുള്ള പരിധിയിലുള്ള പ്രദേശത്ത് ഇങ്ങനെയൊരു ആക്രമണം നടക്കാന്‍ സഹായകരമായ ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച എന്നിവയില്‍ സമഗ്രമായ വിശകലനം നടത്തണം. വലിയ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. ഈയൊരു വഴിയിലൂടെ മാത്രമേ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കഴിയൂവെന്നും പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ പറഞ്ഞു.
കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പട്ടണത്തിനടുത്തുള്ള പുൽമേട്ടിൽ തീവ്രവാദികൾ വെടിയുതിർത്തതിൽ വിനോദസഞ്ചാരികളടക്കം 26 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു.
<BR>
TAGS : PAHALGAM TERROR ATTACK | RAHUL GANDHI | JAMMU KASHMIR
SUMMARY : Pahalgam terror attack; Rahul Gandhi to Kashmir, Congress will hold nationwide candlelight vigil tomorrow
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…