ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരൻ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാക് പൗരനും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും, ബന്ധുക്കളും പിടിയിൽ. അനേകൽ ജിഗനിയിലെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് റാഷിദ് അലി സിദ്ദിഖിയെയും കുടുംബത്തെയുമാണ്  അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ജിഗനിയിൽ റസ്റ്റോറൻ്റ് നടത്തിവരികയായിരുന്നു ഇയാൾ.

കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ താമസിച്ചിരുന്ന റാഷിദ് അലി സിദ്ദിഖിയും ഭാര്യയും ബന്ധുക്കളും നഗരത്തിലെത്തിയിട്ട് ആറ് വർഷമായി. ശങ്കർ ശർമ്മ എന്ന പേരിലാണ് ഇയാൾ ബെംഗളൂരുവിൽ താമസിച്ചിരുന്നത്. അസം ഉൾഫ ഐഇഡി കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയതിനു പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്.

2014-ൽ ഡൽഹിയിൽ വന്ന ദമ്പതികൾ പിന്നീട് 2018ൽ ബെംഗളൂരുവിലേക്ക് താമസം മാറി. അറസ്റ്റിലായ മറ്റു രണ്ടുപേരും യുവതിയുടെ മാതാപിതാക്കളാണ്. കഴിഞ്ഞ ദിവസം പാക് പൗരന്റെ വീട്ടിൽ എൻഐഎ റൈഡ് നടത്തിയിരുന്നു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ബംഗ്ലാദശ് സ്വദേശിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പാക് പൗരൻ ഇവരെ ധാക്കയിൽവച്ച് കണ്ടുമുട്ടുകയും വിവാഹം ചെയ്യുകയുമായിരുന്നു.

ആത്മീയ നേതാവായ മതപ്രഭാഷകന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ബംഗ്ലാദേശിൽ നിന്നും തന്നെ ഇന്ത്യയിലേക്ക് അയച്ചതാണെന്നാണ് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ സ്ലീപ്പർ സെല്ലിന്റെ ഭാഗമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

TAGS: BENGALURU | ARREST
SUMMARY: Foreign citizens, including Pakistani national, arrested in Jigani

Savre Digital

Recent Posts

കേരളത്തില്‍ നിന്നുള്ള അല്‍ഹിന്ദ് എയറിനൊപ്പം ഫ്‌ലൈ എക്‌സ്പ്രസിനും ശംഖ് എക്‌സ്പ്രസിനും അനുമതി; ഇന്ത്യൻ ആകാശത്ത് മൂന്ന് പുതിയ വിമാന കമ്പനികൾ കൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…

18 hours ago

കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…

18 hours ago

കേരള ഫുട്ബോൾ‌ മുൻതാരം എ ശ്രീനിവാസൻ അന്തരിച്ചു

കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…

19 hours ago

കാ​ർ അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​ പ​രുക്ക്

ബെംഗ​ളൂ​രു: ബെല്ലാരി തെ​ക്ക​ല​ക്കോ​ട്ട​യ്ക്ക് സ​മീ​പം കാ​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. സി​രു​ഗ​പ്പ സ്വ​ദേ​ശി​ക​ളാ​യ പ്ര​സാ​ദ് റാ​വു (75),…

20 hours ago

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

20 hours ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

21 hours ago