ന്യൂഡൽഹി: ഇന്ത്യയിലെത്തിയതിനു പിന്നാലെ പ്രസവിച്ച കുഞ്ഞിന് ഭാരതി എന്ന് പേരിട്ട് പാകിസ്ഥാൻ ദമ്പതികൾ. അട്ടാരി അന്താരാഷ്ട്ര അതിർത്തി കടന്നതിനു പിന്നാലെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻതന്നെ സ്വകാര്യ നഴ്സിങ് ഹോമിലെത്തിക്കുകയും അവിടെവെച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. യാത്രാസംഘത്തിന്റെ ഭാഗമായാണ് മായ എന്ന യുവതി ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടെ അട്ടാരി അതിർത്തിയിൽവെച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
ഇതോടെ യുവതിയുടെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുകയും ഉടൻതന്നെ നഴ്സിങ് ഹോമിലെത്തിക്കുകയുമായിരുന്നു. ഇന്ത്യയിൽ പിറന്നതിനാലാണ് കുഞ്ഞിന് ഭാരതി എന്ന് പേരിട്ടതെന്ന് മായ പറഞ്ഞു. കുടുംബത്തിന്റെയും പ്രദേശവാസികളുടെയും അഭ്യര്‍ഥന മാനിച്ചായിരുന്നു തീരുമാനം. ദമ്പതികളുടെ പത്താമത്തെ കുഞ്ഞും എട്ടാമത്തെ പെണ്‍കുഞ്ഞുമാണിത്. 2021ല്‍ സമാന സംഭവം അട്ടാരിയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ ദമ്പതികള്‍ക്ക് അതിര്‍ത്തിയില്‍ വച്ച് പിറന്ന ആൺകുട്ടിക്ക് രാം എന്ന് പേരിട്ടിരുന്നു.
TAGS: NATIONAL
SUMMARY: Pakistani Woman Gives Birth Minutes After Entering India, Family Named Baby Girl ‘Bharti’
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…