Categories: KERALATOP NEWS

പാലക്കാട് അപകടം ദൗര്‍ഭാഗ്യകരം, ഡ്രൈവർ മദ്യപിച്ചോയെന്ന് പരിശോധിക്കും: അടിയന്തര റിപോർട്ട് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി

തിരുവനന്തപുരം:  പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിക്കാനിടയായ സംഭവം അതീവ ദൗര്‍ഭാഗ്യകരമെന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍. സംഭവം വളരെ വേദനയുണ്ടാക്കുന്നുവെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ട്രാൻസ്‌പോർട്ട് കമ്മീഷണർ നാളെ അവിടെ സന്ദർശിക്കും. മദ്യപിച്ചാണ് പലരും വാഹനമോടിക്കുന്നത്. ഹെൽമറ്റില്ലാതെ മൂന്നുപേർ ബൈക്കിൽ പോകുന്ന നിരവധി സംഭവങ്ങളുണ്ട്. എല്ലാം കണ്ടെത്തി പിഴ ചുമത്താനാവില്ല. ആളുകൾ സ്വയം ബോധവാൻമാരാവണം. എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്നതിൽ ആളുകൾക്ക് സ്വയം നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ പരാതി ലഭിച്ചിരുന്നെങ്കില്‍ ബ്ലാക്ക് സ്‌പോര്‍ട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. ലോറികളില്‍ സ്പീഡ് ഗവര്‍ണര്‍ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതില്‍ ശക്തമായ നടപടി ഉണ്ടാകും. അമിത വേഗതയാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സ്ഥലങ്ങള്‍ ശ്രദ്ധിക്കുന്നത്. ട്രാഫിക്ക് മുന്‍കരുതലുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാനാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ പുറത്തിറക്കും. റോഡില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്നും പാടില്ലെന്നും വിശദമാക്കിയുള്ള ആപ്പായിരിക്കും പുറത്തിറക്കുകയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വൈകുന്നേരം നാലു മണിയോടെ കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുന്ന സമയത്താണ് അപകടം നടന്നത്. കോഴിക്കോട്-പാലക്കാട് പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് മരിച്ചത്.
<BR>
TAGS : PALAKKAD | ACCIDENT
SUMMARY : Palakkad accident is unfortunate; Driver will be tested for drunkenness: Transport Minister seeks urgent report

Savre Digital

Recent Posts

നിയമസഭാ തിഞ്ഞെടുപ്പ്; നാല് സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി.വി.അൻവര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…

7 hours ago

ചെന്നൈയിൽ ദ്രാവിഡ ഭാഷാ വിവർത്തന ശില്പശാല

ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…

8 hours ago

ഇടുക്കിയിൽ ഭര്‍ത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…

9 hours ago

പ്രവാസി മലയാളി അസോസിയേഷൻ കർണാടക ക്രിസ്മസ് പുതുവത്സര ആഘോഷം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…

9 hours ago

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ നിര്‍ണ്ണായക നീക്കം; മുൻകൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയിലേക്ക്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…

9 hours ago

പിജികളിൽ നിന്ന് മോഷ്ടിച്ച 48 ലാപ്‌ടോപ്പുകൾ പോലീസ് കണ്ടെടുത്തു; രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…

10 hours ago