ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മയുടെ അഞ്ചാം വാർഷിക പൊതുയോഗം കൗധേന ഹള്ളി ശനി മഹാത്മാ ക്ഷേത്രത്തിലെ കൃഷ്ണ ഓഡിറ്റോറിയത്തിൽ നടന്നു. കെ.പി. ഉണ്ണി അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ വാർഷികറിപ്പോർട്ടും കൃഷ്ണനുണ്ണി വരവ്, ചെലവ് കണക്കും അവതരിപ്പിച്ചു.
എസ്.എസ്.എൽ.സി., പി.യു.സി. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വനിതാവിഭാഗം കൺവീനറായി രതി സുരേഷിനെയും ജോയിന്റ് കൺവീനർമാരായി ടീന പ്രകാശ്, സരസ്വതി എന്നിവരെയും 21 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. ഡോ. ഷംന (ട്രൈ ലൈഫ് ആശുപത്രി), ജയബാല, കെ. മുരളി, രതി സുരേഷ് എന്നിവർ സംസാരിച്ചു.
2024-26 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹികളായി കെ.പി. ഉണ്ണി (പ്രസി.), എം. വേണുഗോപാൽ, കെ.ടി. മുരളി (വൈസ് പ്രസിഡന്റുമാർ), വി.കെ. രവീന്ദ്രൻ (ജനറൽ സെക്രട്ടറി), ഗണേഷ് (ജോയിന്റ് ജനറൽ സെക്രട്ടറി), ക്യാപ്റ്റൻ വിജയദാസ് (അഡ്മിൻ സെക്രട്ടറി), സി. വിജയൻ (ഓർഗനൈസിങ് സെക്രട്ടറി), കൃഷ്ണനുണ്ണി (ഖജാൻജി), വിശ്വനാഥൻ (ജോയിന്റ് ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
<BR>
TAGS : MALAYALI ORGANIZATION
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…
ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ഇരിപ്പിട ക്രമീകരണം. പുതിയ ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. സ്കൂൾ…
ബെംഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ വനത്തിനുള്ളിലെ ഗുഹയിൽ രണ്ടാഴ്ചയോളം ഒറ്റപ്പെട്ട് കഴിഞ്ഞ റഷ്യൻ യുവതിയെയും മക്കളെയും പോലീസ് രക്ഷപ്പെടുത്തി.…
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പരിശീലന നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന…
കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നല്‍കി സെൻസർ ബോർഡ്.…