തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് 1,447 കോടിയിലധികം വരുമാനം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. 2012 ഡിസംബര്‍ ഒമ്പതിനാണ് ടോള്‍പിരിവ് തുടങ്ങിയത്. മണ്ണുത്തി മുതല്‍ അങ്കമാലി വഴി എടപ്പള്ളി വരെ നാലുവരിപ്പാത നിര്‍മിക്കാന്‍ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-കെ എം സി. കമ്പനികള്‍ 721 കോടിയാണു മുടക്കിയത്. നിര്‍മാണത്തിലെ അഴിമതി കണ്ടെത്തി 2023 ഒക്ടോബറില്‍ ടോള്‍ പ്ലാസയില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയിരുന്നു.
തുടര്‍ന്ന് കള്ളപ്പണനിരോധന നിയമപ്രകാരം 125.21 കോടിയുടെ വസ്തുവകകള്‍ മരവിപ്പിച്ചു. ദേശീയപാത നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയതിലും ബസ് ബേകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി പണം പിരിച്ചതിലും നടന്ന ക്രമക്കേടുകളിലൂടെ റോഡ് നിര്‍മാണ കമ്പനി 125.21 കോടി രൂപ അനര്‍ഹമായി സമ്പാദിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു റെയ്ഡ് നടന്നത്.
മണ്ണുത്തി-എടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ 2023 ഏപ്രില്‍ 13-ന് ദേശീയപാതാ അതോറിറ്റി നോട്ടീസ് നല്‍കിയെങ്കിലും ഇതിനെതിരേ കമ്പനികള്‍ അപ്പീല്‍ നേടുകയായിരുന്നു.
TAGS : TOLL | THRISSUR
SUMMARY : Paliekara Toll Plaza: Revenue crosses Rs 1,447 crore
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…