കണ്ണൂര്‍: പന്ന്യനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അശോകന്‍ അന്തരിച്ചു. അസുഖ ബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സി.പി.എം ചമ്പാട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. മികച്ച കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന സി.കെ.അശോകൻ നവ കേരള വായനശാല നിർവഹക സമിതി അംഗവും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. നിരവധി തെരുവ് നാടകങ്ങളിൽ അഭിനേതാവായിരുന്നു.
സംസ്കാരം നാളെ ഉച്ചക്ക് 12ന് ചമ്പാട് യങ് സ്റ്റാർ കോർണറിനടുത്ത് വീട്ടുവളപ്പിൽ. പരേതനോടുള്ള ആദരസൂചകമായി നാളെ സംസ്കാരം കഴിയുന്നതുവരെ പന്ന്യന്നൂർ പഞ്ചായത്ത് പരിധിയിൽ ഹർത്താൽ ആചരിക്കും.
ഭാര്യ: ബേബി ഗിരിജ (ജെഎൻജിഎച്ച്എസ് മാഹി) മക്കൾ: കിഷൻ (എറണാകുളം), കിരൺ വിദ്യാർത്ഥി. സഹോദരങ്ങൾ: രാഘവൻ, ദാസൻ, കൃഷ്ണൻ, ശശി, പ്രസന്ന. പരേതനായ രവീന്ദ്രൻ.
<BR>
TAGS : OBITUARY
SUMMARY : Pannyanoor Panchayat President CK Asokan passed away
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…