കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍ ശരത്ത് (29), കുങ്കിച്ചീന്റവിട അതുല്‍ (32), പുത്തൂര്‍ കല്ലായിന്റവിട അശ്വന്ത് (25), പട്ടര്‍ വലിയത്ത് ശ്രീജിന്‍ (24), ശ്രുതിലയത്തില്‍ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂരു ബോഘാടിയയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിന് പിറകെ കര്‍ണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഘര്‍ഷത്തില്‍ പോലീസ് വാഹനം തകര്‍ക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാള്‍ ഉയര്‍ത്തി ഭീഷണി ഉയര്‍ത്തുകയും ചെയ്ത സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് വാഹനം തകര്‍ത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തകയായ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ പല ഇടങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമായ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പാനൂരില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമികള്‍ ചിലര്‍ക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പാറാട് ടൗണില്‍ ആഹ്ലാദപ്രകടനം നടന്നത്. ഇതിനിടയിലേക്ക് വാഹനങ്ങളില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികള്‍ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു.
സംഭവത്തില്‍ സിപിഎമ്മുകാരായ ജീവന്‍ (30), റനീഷ് (31), ശ്രീജു (30), സച്ചിന്‍ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Panur violence; Five CPM activists who went into hiding arrested in Karnataka
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…
ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…
ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…
മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…