പാനൂര്‍ അക്രമം; ഒളിവില്‍ പോയ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ പിടിയില്‍

കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍ ശരത്ത് (29), കുങ്കിച്ചീന്റവിട അതുല്‍ (32), പുത്തൂര്‍ കല്ലായിന്റവിട അശ്വന്ത് (25), പട്ടര്‍ വലിയത്ത് ശ്രീജിന്‍ (24), ശ്രുതിലയത്തില്‍ ശ്രേയസ് (26) എന്നിവരെയാണ് കൂത്തുപറമ്പ് എസിപി എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൈസൂരു ബോഘാടിയയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിന് പിറകെ കര്‍ണാടകയിലേക്കു കടന്ന പ്രതികളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഘര്‍ഷത്തില്‍ പോലീസ് വാഹനം തകര്‍ക്കുകയും മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കുകയും വടിവാള്‍ ഉയര്‍ത്തി ഭീഷണി ഉയര്‍ത്തുകയും ചെയ്ത സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് വാഹനം തകര്‍ത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തകയായ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ പല ഇടങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമായ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പാനൂരില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമികള്‍ ചിലര്‍ക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പാറാട് ടൗണില്‍ ആഹ്ലാദപ്രകടനം നടന്നത്. ഇതിനിടയിലേക്ക് വാഹനങ്ങളില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികള്‍ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു.

സംഭവത്തില്‍  സിപിഎമ്മുകാരായ ജീവന്‍ (30), റനീഷ് (31), ശ്രീജു (30), സച്ചിന്‍ (32) എന്നിവരെയാണ് നേരത്തെ കൊളവല്ലൂര്‍ പോലീസ് അറസ്റ്റ്  ചെയ്തിരുന്നു.
SUMMARY: Panur violence; Five CPM activists who went into hiding arrested in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യമന്ത്രിക്കെതിരായ ആരോപണം; കളമശേരി പോലീസിന് മുന്നില്‍ ഹാജരായി ആന്റോ അഗസ്റ്റിൻ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജരേഖകള്‍ ചമച്ച്‌ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ റിപ്പോർട്ടർ...

വിദ്വേഷ പ്രസംഗ കേസ്; തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടി

കൊല്‍ക്കത്ത: വിദ്വേഷ പ്രസംഗ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ...

അബ്‌ദുറഹ്മാൻ ഹാജി; പുഞ്ചിരിയേന്തി പ്രതിസന്ധികളെ കീഴ്‌പ്പെടുത്തിയ അപൂർവ്വ വ്യക്തിപ്രഭാവം- അഡ്വ. പി. ഉസ്മാൻ

ബെംഗളൂരു: പ്രതിസന്ധികളെ പുഞ്ചിരി കൊണ്ട് അനായാസം മറിക്കാൻ കഴിയുന്ന ശാന്ത സ്വഭാവമുള്ള...

കണ്ണൂരില്‍ മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിനുനേരെ ആക്രമണം

കണ്ണൂര്‍: മന്ത്രി ഒ ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐ ആക്രമണം....

കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: മാധ്യമ പ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ...

‘അസാധാരണ ധൈര്യം’; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്‌ഛാറിനെ പ്രശംസിച്ച്‌ നെതന്യാഹു

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ്...

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

Related Articles

Popular Categories