2024 പാരീസ് പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ഹൈജമ്പ് ടി64 ഇനത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് സ്വര്‍ണം. 2021 ടോക്കിയോ പാരാലിമ്പിക്സില്‍ വ്യക്തിഗത മികച്ച 2.07 മീറ്ററോടെ വെള്ളി നേടിയ അദ്ദേഹം തുടര്‍ച്ചയായ രണ്ടാം പാരാലിമ്പിക്സ് മെഡല്‍ ഉറപ്പാക്കാന്‍ 2.08 മീറ്ററാണ് ക്ലിയര്‍ ചെയ്തത്. ഇത് ഏഷ്യന്‍ റെക്കോഡാണ്.
മാരിയപ്പന്‍ തങ്കവേലുവിന് ശേഷം പാരാലിമ്പിക്‌സ് ജമ്പിങ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും 21-കാരനായ നോയിഡ സ്വദേശി പ്രവീണ്‍ പ്രവീണിന് സ്വന്തമായി.
ഇതോടെ പാരീസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 26 ആയി. ആറ് സ്വര്‍ണം, ഒമ്പത് വെള്ളി, 11 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ 14-ാം സ്ഥാനത്താണ് ഇന്ത്യ. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
യുഎസ്എയുടെ ഡെറെക് ലോക്‌സിഡെന്റ് (2.06 മീറ്റര്‍) വെള്ളിയും ഉസ്ബക്കെിസ്താന്റെ തെമുര്‍ബെക് ഗിയോസോവ് (2.03) വെങ്കലവും സ്വന്തമാക്കി.
<BR.
TAGS ; 2024 PARIS PARALYMPICS | INDIA
SUMMARY : Paralympics. Praveen Kumar wins gold in high jump
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം ആർ രഘുചന്ദ്രബാൽ (75) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു…