ബെംഗളൂരു: പാർട്ടികളിൽ വെച്ച് പങ്കാളികളെ കൈമാറുന്ന (പാർട്ണർ സ്വാപ്പിംഗ്) സംഘം ബെംഗളൂരുവിൽ പിടിയിൽ. ഹരീഷ്, ഇയാളുടെ സുഹൃത്ത് ഹേമന്ത് എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പിടികൂടിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും. 32 കാരിയുടെ പരാതിയിലാണ് പങ്കാളികളെ കൈമാറുന്ന സംഘത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരങ്ങൾ ലഭിച്ചത്. സുഹൃത്തുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയതായാണ് പരാതി.
സ്വകാര്യപാര്‍ട്ടികളുടെ മറവില്‍ പങ്കാളികളെ കൈമാറുന്ന സംഘത്തിലെ പ്രധാന അംഗങ്ങളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെയും ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ സ്ത്രീകളെ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നത്. യുവതി സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്. പ്രതികളുമായും ഇവരുടെ പരിചയക്കാരുമായും ശാരീക ബന്ധത്തിൽ ഏർപ്പെടാൻ താൻ നിര്‍ബന്ധിതയായെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.
മറ്റു സുഹൃത്തുക്കളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഹരീഷ് തന്നെ നിർബന്ധിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോൾ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ആരോപിച്ചു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Partner swapping racket busted in Bangalore
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…