LATEST NEWS

മംഗളൂരു വിമാനത്താവളത്തില്‍ കഞ്ചാവുമായി യാത്രക്കാരന്‍ പിടിയില്‍

ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10 ന് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോ വിമാനത്തിലാണ് ശങ്കര്‍ നാരായണ്‍ പോദ്ദാര്‍ എന്ന യാത്രക്കാരന്‍ എത്തിയതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സിഐഎസ്എഫ് സംഘം യാത്രക്കാരനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗേജ് പരിശോധനയ്ക്കിടെ ഏകദേശം 512 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് ബെംഗളൂരുവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെയും (എന്‍സിബി) ലോക്കല്‍ പോലീസിനെയും വിവരമറിയിച്ചു. പിന്നീട് യാത്രക്കാരനെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളെയും കൂടുതല്‍ നിയമനടപടികള്‍ക്കായി ബാജ്പെ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
SUMMARY: Passenger caught with 500 grams of hydroponic cannabis at Mangaluru airport

WEB DESK

Recent Posts

സ്വർണവിലയില്‍ സർവകാല റെക്കോഡ്; ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 2,400 രൂപ

കൊച്ചി: സ്വർണവിലയിൽ വീണ്ടും റെക്കോഡ് വർധന. ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് ഇന്ന് വർധിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…

37 minutes ago

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സമാപിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു. ‘കെകെഎസ് പൊന്നോണം 2025’ എന്ന പേരിൽ ബ്രുക്ഫീൽഡിലുള്ള സിഎംആർഐടിയിൽ നടന്ന …

46 minutes ago

സത്യൻ ചലച്ചിത്ര പുരസ്കാരം നടി ഉർവശിക്ക്

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.…

2 hours ago

സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു

ന്യൂദൽഹി: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ സെക്ടറിൽ നിയന്ത്രണ രേഖയിലെ (എൽഒസി) ഒരു നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.…

3 hours ago

കാരുണ്യ നോർക്ക അംഗത്വ കാർഡ് ക്യാമ്പ് നടത്തി

ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…

3 hours ago

ഡോക്ടര്‍മാര്‍ക്ക് ഉന്നത പഠനത്തിന് പോകണോ, പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…

4 hours ago