ബെംഗളൂരു: മെട്രോ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പാൻമസാല ചവച്ചുതുപ്പിയാ യാത്രക്കാരന് ബിഎംആർസിഎൽ പിഴ ചുമത്തി. ഗ്രീൻ ലൈനിലെ ദൊഡ്ഡകലസാന്ദ്ര മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം ഒന്നിലാണ് സംഭവം. ലിഫ്റ്റിന് സമീപം യാത്രക്കാരൻ പാൻ മസാല തുപ്പുന്നത് സുരക്ഷ ജീവനക്കാർ പിടികൂടുകയായിരുന്നു. യാത്രക്കാരനിൽ നിന്ന് 500 രൂപയാണ് പിഴ ചുമത്തിയത്.
മെട്രോ പരിസരത്ത് തുപ്പുകയും മാലിന്യം തള്ളുകയും ചെയ്യുന്നത് കർശനമായും നിരോധിച്ചിട്ടിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം മെട്രോ ട്രെയിനിൽ ഭക്ഷണം കഴിച്ച യുവതിയിൽ നിന്ന് ബിഎംആർസിഎൽ 500 രൂപ പിഴ ചുമത്തിയിരുന്നു. മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലും ഗുട്ട്ക, പാൻ മസാല തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം മാർച്ച് മുതൽ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
TAGS: BENGALURU | NAMMA METRO
SUMMARY: Metro commuter penalised for spitting pan masala at Doddakalasandra station
ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…