ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലേക്ക് പാസഞ്ചർ സ്റ്റെയർ ട്രക്ക് ഇടിച്ച് അപകടം. സംഭവത്തിൽ വിമാനത്തിന്റെ ചിറകിന് കേടുപാടുകൾ സംഭവിച്ചു. സൂറത്തിൽ വിമാനം ലാൻഡ് ചെയ്തപ്പോഴായിരുന്നു സംഭവം.
ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൻ്റെ ചിറകിൽ പുറകിൽ നിന്ന് ഗേറ്റിലേക്ക് നീങ്ങിയ സ്റ്റെയർ ട്രക്ക് ഇടിക്കുകയായിരുന്നു. സംഭവസമയത്ത് 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനം സർവീസ് അടിയന്തിരമായി റദ്ദാക്കി. ഇതോടെ യാത്രക്കാരെ സൂറത്തിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി.
എയർ ഇന്ത്യ എക്സ്പ്രസ് എൻജിനീയർമാർ ശനിയാഴ്ച വിമാനത്താവളത്തിലെത്തി വിമാനം പരിശോധിച്ചു. സംഭവത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ പ്രതികരിച്ചിട്ടില്ല.
TAGS: BENGALURU UPDATES | AIR INDIA
SUMMARY: Air india bengaluru bound flight collides with passenger truck
ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ…
ബെംഗളൂരു: കർണാടകയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ ജില്ലയിൽ…
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട…
ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാൻ കയ്യോങ്ങിയ ഐപിഎസ് ഓഫിസർ രാജി പിൻവലിച്ചു. മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുമായും…
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേയ്‌ക്ക് കീഴിലെ വിവിധ സെക്‌ഷനുകളിൽ എൻജിനിയറിങ് പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം നോര്‍ത്ത്-…
ബെംഗളൂരു: ശിവാജിനഗറിൽ നിന്ന് വിമാനത്താവളത്തിലേക്ക് ബിഎംടിസിയുടെ നോൺ എസി ബസ് ഇന്ന് സർവീസ് ആരംഭിക്കും. 293-എപി നമ്പറിലുള്ള ബസ് ഹെന്നൂർ,…