LATEST NEWS

ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സക്ലേശ്പുരയില്‍ കർണാടക ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരുക്ക്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഹൻബാലിനടുത്താണ് അപകടമുണ്ടായത്. സക്ലേശ്പുരയിലേക്കും മുദിഗരെയിലേക്കും പോവുകയായിരുന്ന രണ്ട് ബസുകളാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റ വിദ്യാർഥികളെ നാട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് ഗുരുതരമല്ല. സംഭവത്തിൽ സക്ലേശ്പുര റൂറൽ പോലീസ് കേസെടുത്തു.
SUMMARY: Passengers injured in bus collision

NEWS DESK

Recent Posts

മഴ ശക്തം; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ്…

1 hour ago

പഹൽഗാം ഭീകരാക്രമണം; ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് സ്റ്റേറ്റ്…

2 hours ago

ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

ബെംഗളൂരു: ദ്രാവിഡഭാഷാ വിവർത്തക അസോസിയേഷൻ വിവർത്തന പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. മലയാളം, തെലുഗു, തമിഴ്, തുളു ഭാഷകളിൽനിന്ന് കന്നഡയിലേക്ക് വിവർത്തനം…

2 hours ago

ഫയർസ്റ്റോമേഴ്‌സ് പ്രീമിയർലീഗിന് നാളെ തുടക്കം

ബെംഗളൂരു: ഹൊറമാവ്-കാൽക്കരെ മേഖലയിലെ ഫുട്‌ബോൾ പ്രേമികൾ സംഘടിപ്പിക്കുന്ന ഫയർസ്റ്റോമേഴ്‌സ് പ്രീമിയർലീഗിന്റെ രണ്ടാംപതിപ്പിന് നാളെ തുടക്കമാകും. ശനി, ഞായർ ദിവസങ്ങളിലായി രാവിലെ…

3 hours ago

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കിയ നാടകം ‘അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ’ ബെംഗളൂരുവില്‍

ബെംഗളൂരു: വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ പ്രമേയമാക്കി രാജീവ്‌ കൃഷ്ണന്‍ ഇംഗ്ലീഷിൽ ഒരുക്കിയ നാടകം 'അണ്ടർ ദ് മാംഗോസ്റ്റീൻ ട്രീ'…

3 hours ago

ഗ്യാസ് ലീക്കായി തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥനും മരിച്ചു

തൃശൂർ: വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ്‌ ലെയ്‌നിൽ വീട്ടിലെ പാചക ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ…

11 hours ago