ഡൽഹി: ഡൽഹി വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെ ഏറെനേരം ആശങ്കയിലാഴ്ത്തിയ സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യാനായി റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചത്.
സംഭവം ഉണ്ടായ ഉടനെ വിമാനത്തിന്റെ ക്യാബിൻ ക്രൂ അംഗങ്ങള്‍ എത്തി തീയണയ്ക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. പവർ ബാങ്കിന് തീപിടിച്ചത് കുറച്ച് നേരമെങ്കിലും യാത്രക്കാരില്‍ പരിഭ്രാന്തിയും ആശങ്കയും ഉണ്ടാക്കിയെങ്കിലും വിമാനത്തിലെ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടല്‍ മൂലം ആളുകള്‍ ശാന്തരായി. സംഭവത്തില്‍ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
SUMMARY: Passenger’s power bank catches fire on IndiGo flight in Delhi
കോഴിക്കോട്: രാമനാട്ടുകരയിൽ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കൽ സ്വദേശി…
പാലക്കാട്: തണ്ടപ്പേരിനായി വില്ലേജില്‍ കയറിയിറങ്ങിയത് ആറു മാസം. ഒടുവില്‍ മനംനൊന്ത് കര്‍ഷകന്‍ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി…
ബെംഗളൂരു: നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം കെ സാനു മാഷിനെ ദൂരവാണി നഗർ കേരള സമാജം അനുസ്മരിക്കുന്നു. ഒക്ടോബർ 26ന്…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം വാര്‍ഷിക പൊതുയോഗം നടത്തി. ഇന്ദിരനഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗത്തില്‍ സമാജം പ്രസിഡന്റ് സി…
തിരുവനന്തപുരം: കരമനയാറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉടൻതന്നെ സമീപവാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. കരമന- ആഴങ്കല്‍ ഭാഗത്തായി അക്ഷയ ഗാർഡൻസിന്…
ബെംഗളൂരു: ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 'ഓല' സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എക്‌സിക്യൂട്ടീവ് സുബ്രത് കുമാര്‍ ദാസിനുമെതിരെ…