ബെംഗളൂരു: പ്രശസ്ത എഴുത്തുകാര്‍ ഉള്‍പ്പെടെ 72 പേരുടെ സ്‌കൂള്‍ ഓര്‍മ്മകള്‍ ഉള്‍പ്പെടുത്തിയ ‘പാഠം ഒന്ന് ഓര്‍മ്മകളിലൂടെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം തൃശൂര്‍ എഴുത്തച്ഛന്‍ ഹാളില്‍ നടന്നു. ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെകെഎന്‍ കുറുപ്പ്, എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ സുധാകരന്‍ രാമന്തളിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വഹിച്ചു.
പുസ്തകത്തിന്റെ എഡിറ്റര്‍ ഗീതാഞ്ജലി, സബ് എഡിറ്റര്‍ ജോജു വര്‍ഗീസ്,
എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സന്ധ്യ മേനോന്‍, ഡോ. നീരജ, എ. സി. രവീന്ദ്രന്‍, മുരളി മുത്തേരി, അഭി തുമ്പൂര്‍, സുനില്‍ അമ്പലപ്പാറ, ഡോ. അരുണ്‍കുമാര്‍, ഗസല്‍ ഗായിക ആയിഷ റൂബി എന്നിവര്‍ സന്നിഹിതരായിരുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി, വിദ്യാധരൻ മാഷ്, പെരുവനം കുട്ടൻ മാരാർ, കൽപ്പറ്റ നാരായണൻ, അംബികാസുതൻ മാങ്ങാട്, സുധാകരൻ രാമന്തളി, ഡോ. കെകെഎൻ കുറുപ്പ്, അഷ്ടമൂർത്തി, അജിത കുന്നിക്കൽ, ഡോ. പി അരുൺകുമാർ, ആർട്ടിസ്റ്റ് മോഹൻദാസ്, നന്ദകിഷോർ, സത്താർ ആദൂർ, കെ രാധാകൃഷ്ണൻ എന്നീ പ്രശസ്ത എഴുത്തുകാർക്കൊപ്പം എല്ല ജില്ലകളിൽ നിന്നുള്ള ഒരു കൂട്ടം എഴുത്തുകാർ തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. ബെംഗളൂരുവില്‍ നിന്നും ജോജു വര്‍ഗീസ്, ലതാ സുരേഷ് എന്നിവരുടെ രചനകള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ജീവിതത്തിലെ അവിസ്മരണീയമായ വിദ്യാലയാനുഭവങ്ങളുടെ മികച്ച രേഖപ്പെടുത്തലുകളില്‍ ഒന്നായ ‘പാഠം ഒന്ന് ഓര്‍മ്മകളിലൂടെ ഇതിനോടകം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്. സ്കൂള്‍ ഓര്‍മ്മകള്‍ കോര്‍ത്തിണക്കിയ മലയാളത്തിലെ ആദ്യ സമാഹാരം കൂടിയാണ് ഇത്. തൃശൂര്‍ സ്വരസാഹിതിയാണ് പ്രസാധകര്‍.
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്‌കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…