അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നാം തവണയും അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തിന് ഗവർണർ കെ ടി പർനായിക് ആണ് സത്യ വാചകം ചൊല്ലിക്കൊടുത്തത്. ചൗന മെയ്ൻ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഇറ്റാനഗറിലെ ഡികെ സ്റ്റേറ്റ് കണ്‍വെൻഷൻ സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ജെ പി നദ്ദ, കിരണ്‍ റിജിജു, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തുടങ്ങിയവർ പങ്കെടുത്തു. 44കാരനായ പേമ ഖണ്ഡു 2016ലാണ് പേമ ഖണ്ഡു ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. 60 അംഗ നിയമസഭയില്‍ 46 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2019ല്‍ 41 സീറ്റുകളായിരുന്നു ബിജെപി നേടിയത്.
ഇന്നലെ ചേർന്ന ബിജെപി നേതൃയോഗത്തിലാണ് പേമ ഖണ്ഡുവിനെ വീണ്ടും മുഖ്യമന്ത്രിയായി തീരുമാനിക്കുന്നത്. പിന്നാലെ അരുണാചല്‍ പ്രദേശ് ഗവർണർ ലെഫ്റ്റനന്റ് ജനറല്‍(റിട്ട) കെ.ടി.പർനായിക് അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയായിരുന്നു.
TAGS: ANDRAPRASAD| BJP|
SUMMARY: Pema khandu takes oath as cheif minister of AP
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…