ആലപ്പുഴ: കേരളത്തില്‍ ഇടത് സർക്കാരിന്റെ മൂന്നാമൂഴം സാധ്യമാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി.സുധാകരൻ. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായാല്‍ തനിക്ക് വ്യക്തിപരമായി സന്തോഷമേയുള്ളൂ, എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനങ്ങള്‍ എല്‍.ഡി.എഫിന് വോട്ട് നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ സ്ഥാനാർത്ഥിത്വത്തെ ‘പാർലമെന്ററി വ്യാമോഹം’ എന്ന് വിശേഷിപ്പിക്കുന്ന സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. “പിണറായി വിജയൻ മുഖ്യമന്ത്രിയായാല്‍ സന്തോഷമുണ്ട്, പക്ഷെ മൂന്നാമൂഴം സഫലമാകില്ലെന്നാണ് ഞാൻ പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനം എല്‍.ഡി.എഫിന് വോട്ട് ചെയ്യില്ല.” വീണ്ടും മത്സരിക്കുന്ന എ.എം. ആരിഫ്, സജി ചെറിയാൻ, യു. പ്രതിഭ, വി.എൻ. വാസവൻ എന്നിവരെ സുധാകരൻ കടന്നാക്രമിച്ചു.
“ആരിഫ് ആലുവയില്‍ പോയി മത്സരിക്കുന്നത് പാർലമെന്ററി വ്യാമോഹമല്ലേ? സജി ചെറിയാനും പ്രതിഭയും വാസവനും മൂന്നാം തവണയാണ് മത്സരിക്കുന്നത്. ഇതൊന്നും വ്യാമോഹമല്ലേ? ഇവരൊക്കെ കണ്ണടച്ചിരിക്കുകയാണ്.” താൻ ഒരു ജനകീയ സ്വതന്ത്രനാണെന്നും തന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികള്‍ക്ക് മുന്നോട്ട് വരാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് പിന്തുണ നല്‍കിയാല്‍ അത് സ്വീകരിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
SUMMARY: People will reject Pinarayi Vijayan’s third term: G Sudhakaran
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…