എസ്‌ഐആറിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് 12 ‘ഇന്ത്യ’ മുന്നണി നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ മുന്നണി നേതാക്കള്‍ സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് ചെയ്തു ഹര്‍ജി സമര്‍പ്പിച്ചത്. കമ്മീഷന്റെ നടപടികളില്‍ അടിയന്തരമായി ഇടപെടണമെന്നും വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജന്തര്‍മന്തറിനെ പ്രതിഷേധ ഇടത്തില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളും ബെഞ്ച് പരിഗണിക്കും. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹര്‍ജികളും ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജികളും സമയബന്ധിതമായി തീര്‍പ്പാക്കണം എന്ന ആവശ്യവും ഇന്ത്യ മുന്നണി നേതാക്കള്‍ രജിസ്ട്രാറെ കണ്ട് അറിയിച്ചിരുന്നു.

ഇതിനിടെ, ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്കെതിരായ ഹർജിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി സുപ്രീം കോടതിയിൽ വിശദീകരണം നൽകി. പൊതുസമാധാനം ഉറപ്പാക്കാനാണ് റെയ്‌സീന ഹിൽസിന് ചുറ്റും 4 കിലോമീറ്റർ പരിധിയിൽ താൽക്കാലികമായി ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി.

അതേസമയം, എസ്‌ഐആറിനെതിരെ ഇന്ത്യ സഖ്യത്തിന്റെ ശക്തമായ പ്രതിഷേധ യോഗം ഇന്ന് വൈകീട്ട് നാല് മണിക്ക് ചെന്നൈ എംജിആർ നഗർ മാർക്കറ്റിന് സമീപം നടക്കും. ടിവികെയും ഈ പ്രതിഷേധത്തിൽ പങ്കാളികളാകുന്നുണ്ട്. എസ്‌ഐആർ വിരുദ്ധ പ്രതിഷേധങ്ങളിൽ ടിവികെ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.
SUMMARY: Petition filed by the INDIA alliance against the SI to be heard in the Supreme Court today.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസ്; പിണറായിക്കും റിയാസിനുമെതിരെ ഇഡി കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും...

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ....

നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ 3 കോച്ചുകൾ കത്തി നശിച്ചു; ആളപായമില്ല 

ബെംഗളൂരു: ബെംഗളൂരു യലഹങ്ക രാജാന്നുകുണ്ഡെ റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾക്ക്...

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

Related Articles

Popular Categories