LATEST NEWS

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരന് ജാമ്യം

കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ സഹോദരൻ പി കെ ബുജൈറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 2 നാണ് ബുജൈർ, ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ചത്.

അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ലഹരി പരിശോധനക്ക് എത്തിയ കുന്ദമംഗലം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച കേസിലാണ് പി കെ ബുജൈറിൻ്റെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിച്ചത്. നേരത്തെ മൂന്ന് തവണ കേസ് പരിഗണനയ്ക്ക് വെച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.

ഇതേ കേസില്‍ നേരത്തെ അറസ്റ്റിലായ റിയാസുമായി ബുജൈറിന് ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, കേസുമായി തങ്ങള്‍ക്കോ പാർട്ടിക്കോ യാതൊരു ബന്ധവുമില്ലെന്നും ബുജൈറിന് ഒരു സംരക്ഷണവും നല്‍കില്ലെന്നും പി. കെ. ഫിറോസ് ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

SUMMARY: PK Feroz’s brother granted bail in assault on police during drug test

NEWS BUREAU

Recent Posts

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ റണ്‍വെ തെറ്റിച്ച് അഫ്ഗാന്‍ എയര്‍ലൈന്‍ വിമാനം

ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വെ തെറ്റിച്ച്‌ ലാന്‍ഡ് ചെയ്തു. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ്…

14 minutes ago

ദൃശ്യാനുഭവമായി ചെട്ടികുളങ്ങര കുത്തിയോട്ടം ബെംഗളൂരുവില്‍  അരങ്ങേറി

ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ഓണാട്ടുകര പരദേവതയുടെ തനതു പാരമ്പര്യ കലാ രൂപമായ കുത്തിയോട്ടം ബെംഗളൂരുവില്‍ അരങ്ങേറി.…

2 hours ago

തെരുവുനായ ആക്രമണം; മദ്രസയില്‍ നിന്നും മടങ്ങിയ അഞ്ചു വയസ്സുകാരിക്ക് പരുക്ക്

തിരുവനന്തപുരം: അഞ്ചു വയസ്സുകാരിയെ ആക്രമിച്ച്‌ തെരുവുനായ. വർക്കലയിലാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസയില്‍ നിന്നും…

2 hours ago

പാവങ്ങളുടെ നൂറു വർഷവും മലയാള സാഹിത്യത്തിലെ സ്വാധീനവും- സംവാദം 29 ന്

ബെംഗളൂരു: നാലപ്പാട്ട് നാരായണമേനോൻ വിവർത്തനം ചെയ്ത വിക്തോർ യൂഗോവിന്റെ 'പാവങ്ങ'ളുടെ നൂറാം വര്‍ഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം 'പാവങ്ങളുടെ നൂറുവർഷവും…

2 hours ago

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

3 hours ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

3 hours ago