LATEST NEWS

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാല ഇളകിമാറി; പരിഭ്രാന്തരായി യാത്രക്കാര്‍

മുംബൈ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയത്. വിൻഡോയുടെ മൂന്നോ നാലോ പാളികള്‍ ഇളകിയിരിക്കുകയായിരുന്നുവെന്നും രാജ്യത്തെ നടുക്കിയ വിമാനപകടം മുന്നില്‍ നില്‍ക്കുമ്പോൾ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത് എല്ലാവരെയും ഭയപ്പെടുത്തുമെന്നും യാത്രക്കാര്‍ പറയുന്നത്.

എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലായെന്നും കോസ്മിക് വിന്‍ഡോ ഫ്രെയിം മാത്രമാണ് ഇളകിയതെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. വിൻഡോയുടെ കേടുപാട് യാത്രയുടെ സുരക്ഷയോ സമഗ്രതയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലായെന്നും ലാന്‍ഡിംഗിന് ശേഷം വിൻഡോ ശരിയാക്കിയതായും സ്‌പൈസ് ജെറ്റ് അറിയിച്ചു.

SUMMARY: Plane window shakes during flight; passengers panic

NEWS BUREAU

Recent Posts

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

9 minutes ago

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ 40 കരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ…

24 minutes ago

മെഡിക്കല്‍ കോളേജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദര്‍ശിച്ചു

കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. സംഭവത്തില്‍ വിശദമായ പത്രസമ്മേളനം മന്ത്രിമാരായ വി.എന്‍…

2 hours ago

വിവാഹിതയായ സ്ത്രീ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിക്കരുത്; ഹൈക്കോടതി

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. സമാന കേസില്‍ അറസ്റ്റിലായ പാലക്കാട്…

2 hours ago

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍…

3 hours ago

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും…

4 hours ago