ന്യൂഡൽഹി: സോളാർ വൈദ്യുത കരാറുകൾക്കായി 265 മില്യൺ യുഎസ് ഡോളർ (2,200 കോടി രൂപ) കൈക്കൂലി നൽകാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ അമേരിക്കൻ കോടതിയില്‍ ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെയുള്ള കുറ്റപ്പത്രത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി.
അഭിഭാഷകനായ വിശാൽ തിവാരിയാണ് ഗൗതം അദാനിക്കും മറ്റ് ആരോപണ വിധേയര്‍ക്കുമെതിരെ ഹർജി നല്‍കിയത്. ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും രാജ്യതാൽപര്യം കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികളും അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന് അമേരിക്കന്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഈ കുറ്റകൃത്യങ്ങള്‍ നടന്നത് ഇന്ത്യയിലാണെന്നതിനാല്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രജിസ്ട്രാര്‍ക്ക് രേഖാമൂലം നല്‍കിയേക്കും.
അന്വേഷണങ്ങൾ പൂര്‍ത്തിയാക്കുകയും, റിപ്പോർട്ട് സത്യസന്ധമായി പുറത്തുവിടാൻ സെബി തയ്യാറാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. അതേസമയം, 2023 ലെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ച സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 2024 ജനുവരി 3 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഇതുവരെ അന്വേഷണം പൂർത്തിയാക്കിയിട്ടില്ലെന്ന് തിവാരി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
TAGS: NATIONAL | ADANI
SUMMARY: Petitioner In Adani-Hindenburg Matter Files Application In Supreme Court
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ കുടിയൊഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ സാന്ത്വനയാത്ര…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…