തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെൻററി അലോട്ട്മെൻറ് ഇന്ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്കൂളുകളിൽ പ്രവേശനം നേടാം.
അലോട്ട്മെന്റ് വിവരങ്ങൾ ( https://hscap.kerala.gov.in/ ) ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റെടുത്ത് നൽകും. അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. തുടർ അലോട്ട്മെൻറുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 12ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വി.എച്ച്.എസ്.ഇ എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെന്റ് www.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് നാല് വരെ സ്കൂളിൽ പ്രവേശനംനേടാം. അലോട്ട്മെൻറ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം.
<BR>
TAGS : EDUCATION | KERALA | PLUS ONE
SUMMARY : Plus One First Supplementary Allotment Result Today: Admission from Tomorrow
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി മുൻ മന്ത്രി കെ രാജുവിനെ തീരുമാനിച്ച് സിപിഐ. സിപിഐ സംസസ്ഥാന കൗണ്‍സില്‍ അംഗാമണ്…
ബെംഗളൂരു: സൗത്ത് ബാംഗ്ലൂർ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മൂന്നാമത് കരോൾ ഗാനമത്സരം സാന്താ ബീറ്റ്സ് 2025 നവംബർ 30…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കാൻ തീരുമാനിച്ചതിനിടെ ചർച്ചയ്ക്ക് വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച…
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തള്ളിയിടുന്ന എഐ(നിർമിതബുദ്ധി) വീഡിയോ നിർമിച്ച് പ്രചരിപ്പിച്ച ഇൻസ്റ്റഗ്രാം യൂസറുടെ പേരില്‍…
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…