ബെംഗളൂരു: നഗരത്തിലെ മൂന്നാം മെട്രോ പാതയായ ആർവി റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, എംപിമാർ എന്നിവർക്കൊപ്പം റാഗിഗുഡ്ഡ സ്റ്റേഷനിൽ നിന്ന് ഇൻഫോസിസ് ഫൗണ്ടേഷൻ-കൊണപ്പന അഗ്രഹാര സ്റ്റേഷനിലേക്ക് മെട്രോ ട്രെയിനിൽ നരേന്ദ്രമോദി യാത്ര ചെയ്യും. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടിബി) കാമ്പസിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
തിങ്കളാഴ്ച പുലർച്ചെ 5 മണിമുതലാണ് യെല്ലോ പാതയിൽ റെഗുലർ സർവീസ് ആരംഭിക്കുക. ഓരോ 25 മിനിറ്റിലും മൂന്ന് ട്രെയിൻ സെറ്റുകൾ സർവീസ് നടത്തും. 9.15 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകളുള്ള പുതിയ പാത 5,056 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.
ഹൊസൂർ റോഡ്, സിൽക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷൻ എന്നിവിടങ്ങളിൽ നിലവിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പുതിയ മെട്രോ പാത തുറക്കുന്നതോടെ കുറയും.
നിലവിൽ ഗ്രീൻ, പർപ്പിൾ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിർമിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും. മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട ഓറഞ്ച് ലൈനാണ് നിർമാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമിക്കുന്നത്.
SUMMARY: PM in Bengaluru; Metro Yellow Line to be inaugurated today
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം…
മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…
ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…
ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…
ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…