ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്‌സോ കേസ് എടുത്ത് പോലീസ്. ഷഹാപൂരിലെ ആരാധനാലയത്തിലെ ആൾദൈവമായ മല്ലികാർജുന മുത്തവക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാതാപിതാക്കൾ നോക്കിനിൽക്കെ ഏഴ് വയസ്സുള്ള പെൺകുട്ടിയെ മല്ലികാർജുന മുത്തവ മടിയിൽ ഇരുത്തി അനുചിതമായി ചുംബിക്കുന്ന വിഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വിഡിയോ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍റെ ശ്രദ്ധയിൽപ്പെടുകയും അധികാരികളിൽ നിന്ന് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് പോലീസ് നടപടി.
മാതാപിതാക്കളുടെയും പെൺകുട്ടിയുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി. ആൾദൈവത്തിന്‍റെ സ്പർശനത്തിൽ മാതാപിതാക്കൾക്ക് പ്രശ്നം ഒന്നും തോന്നിയിരുന്നില്ല. അവർ തന്നെയാണ് വിഡിയോ പകർത്തിയത്. എന്നാൽ ദൃശ്യങ്ങളിൽ കുട്ടി അസ്വസ്ഥയായാണ് കാണപ്പെട്ടത്. കൗൺസിങ്ങിന് ശേഷം, ചൈൽഡ് വെൽഫെയർ കമ്മിറ്റി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തതായും പോലീസ് പറഞ്ഞു. കമീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ശിശുസംരക്ഷണ ഉദ്യോഗസ്ഥർ ആശ്രമം സന്ദർശിക്കുകയും കുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: POCSO case against self-styled godman
ന്യൂഡൽഹി: ഡൽഹി എക്സൈസ് നയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി.…
കോഴിക്കോട്: ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു. കൊടുവള്ളി സ്വദേശി സുരേന്ദ്രൻ(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു…
കൊല്ലം: യാത്രക്കാരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരമാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. 06169/70 കൊല്ലം–…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.…
ബെംഗളുരു: ഓള്‍ ഇന്ത്യ കെ.എം.സി.സി ബൊമ്മനഹള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ഉദ്ഘാടനം…
ബെംഗളൂരു: സംസ്ഥാനതല പോലീസ് റണ്ണിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥം മാർച്ച് ഒന്നിനു മെട്രോ സർവീസ് പതിവ് സമയമായ രാവിലെ ഏഴിന് പകരം…