തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ അതിക്രൂരമായി മര്‍ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. ടി ജെ സനീഷ് കുമാര്‍ ജോസഫ്, എകെഎം അഷ്റഫ് എന്നിവരാണ് നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹസമരം നടത്തുന്നത്.
സുജിത്തിനെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. അതേ സമയം വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഉയര്‍ന്നുവന്ന പോലീസ് അതിക്രമ പരാതികള്‍ ഇന്നും സഭയില്‍ ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ചോദ്യോത്തര വേളയില്‍ ഉള്‍പ്പെടെ ഇന്നും വിഷയം ആവര്‍ത്തിക്കാനാണ് തീരുമാനം. വിഷയം ഇന്നലെ നിയമസഭ ചര്‍ച്ചക്കെടുത്തിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നിന്ന് പുറത്തു കടക്കാനും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുമാണ് പോലീസ് അതിക്രമങ്ങള്‍ നിരന്തരം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നത്.
SUMMARY: Police beating: UDF MLAs’ Satyagraha strike enters second day
ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍…
കാസറഗോഡ്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി ഗിരീഷാണ്…
കൊച്ചി: നടി റിനി ആൻ ജോർജിന്റെ സൈബർ ആക്രമണ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ. നോട്ടീസ് നൽകാതെയുള്ള…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം ജന്മദിനം.. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരിട്ട് വിളിച്ച് നരേന്ദ്ര മോദിയെ ജന്മദിനത്തിൽ…
മലപ്പുറം: എടവണ്ണയില്‍ ഒരു വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇരുപത് എയര്‍ ഗണ്ണുകളും മൂന്ന് റൈഫിളുകളും പിടിച്ചെടുത്തു. ഇതിന് പുറമെ…
ബെംഗളൂരു: മൈസൂരു കേരളസമാജം ഓണാഘോഷ പരിപാടികള്‍ സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി.എസ്. നായർ, സെക്രട്ടറി മുരളീധര…