ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധവിനെതിരെ പ്രതിഷേധിച്ച 16 പേർക്കെതിരെ കേസെടുത്തു. കെംപെഗൗഡ മെട്രോ സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് കേസെടുത്തതെന്ന് കോട്ടൺപേട്ട് പോലീസ് അറിയിച്ചു.
വർധിച്ച പ്രവർത്തന ചെലവുകളും വായ്പകൾ തിരിച്ചടയ്ക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് മെട്രോ ടിക്കറ്റ് നിരക്കിൽ 100 ശതമാനം വർധന വരുത്തിയത്. കുറഞ്ഞ നിരക്ക് 10 രൂപയും, കൂടിയ നിരക്ക് 90 രൂപയുമായാണ് വർധിപ്പിച്ചത്. എന്നാൽ യാത്രക്കാരിൽ നിന്നും എതിർപ്പ് ഉയർന്നതോടെ വർധന 71 ശതമാനമായി നിജപ്പെടുത്തിയിരുന്നു. എങ്കിലും കൂടിയ നിരക്ക് ഇപ്പോഴും 90 രൂപ തന്നെയാണ്. ഇനിയൊരു നിരക്ക് പരിഷ്കരണം ഉണ്ടാകില്ലെന്നും, നിലവിലെ തീരുമാനം അന്തിമമാണെന്നും ബിഎംആർസിഎൽ വ്യക്തമാക്കിയിരുന്നു.
TAGS: NAMMA METRO
SUMMARY: FIR against 16 people for protesting against metro fare
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ…
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…