Categories: KARNATAKATOP NEWS

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോലീസ് കോൺസ്റ്റബിൾ മരിച്ചു

ബെംഗളൂരു: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പോലീസ് കോൺസ്റ്റബിൾ മരിച്ചു. ഹാസൻ കെഞ്ചനഹള്ളിക്ക് സമീപം ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പ്രകാശ് (38) ആണ് മരിച്ചത്.

11-ാമത് കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് ബറ്റാലിയനിലെ അംഗമാണ് പ്രകാശ്. ഔദ്യോഗിക ഡ്യൂട്ടിക്കായി ഹാസനിൽ നിന്ന് ഗഡനഹള്ളിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ പ്രകാശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിൽ ഹാസൻ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Police constable dies in motorcycle-lorry accident

Savre Digital

Recent Posts

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

6 hours ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

6 hours ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

7 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

7 hours ago

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

8 hours ago

ഡല്‍ഹിയില്‍ വായുമലിനീകരണം ശ്വാസംമുട്ടിക്കുന്ന തലത്തിലേക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…

9 hours ago