ന്യൂഡൽഹി: പ്രശസ്ത ആത്മീയ ഗുരുവും യോഗ പരിശീലകനുമായ പത്മശ്രീ അവാര്‍ഡ് ജേതാവായ ബാബ ശിവാനന്ദ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വാരണാസിയില്‍ അന്തരിച്ചു. ബാബയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. 128 വയസായിരുന്നു.
യോഗ പരിശീലകനും കാശി സ്വദേശിയുമായ ശിവാനന്ദ് ബാബാജിയുടെ വിയോഗത്തെക്കുറിച്ച് കേള്‍ക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണ്. യോഗയ്ക്കും സാധനയ്ക്കും വേണ്ടി സമര്‍പ്പിച്ച് അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തെ എല്ലാ തലമുറയ്ക്കും പ്രചോദനമാണ്. ശിവാനന്ദ് ബാബയുടെ വേര്‍പാട് നമുക്കെല്ലാവര്‍ക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഏപ്രില്‍ 30നാണ് ആരോഗ്യപ്രശ്‌നങ്ങളോടെ ബിഎച്ച്‌യു ആശുപത്രിയില്‍ ബാബ ശിവാനന്ദിനെ പ്രവേശിപ്പിച്ചത്. യോഗയിലൂടെ സമൂഹത്തിന് നല്‍കിയ അസാധാരണ സംഭാവനകള്‍ക്ക് 2022ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : Renowned yoga instructor Padma Shri Baba Sivanand passes away
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…