ബെംഗളൂരു: വാഹനപരിശോധനക്കിടെ ലോറിയിടിച്ച് പോലീസ് കോൺസ്റ്റബിൾ മരിച്ചു. ദാവൻഗെരെ ഹെബ്ബാൾ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ജില്ലാ സായുധ റിസർവ് (ഡിഎആർ) ഉദ്യോഗസ്ഥനായ രാമപ്പ പൂജാർ (27) ആണ് മരിച്ചത്. വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ലോറി രാമപ്പയുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
വാഹന പരിശോധനയ്ക്കിടെ, രാമപ്പ പൂജാർ ലോറി നിർത്താൻ കൈകാണിച്ചിരുന്നു. എന്നാൽ ഡ്രൈവർ ലോറി അമിതവേഗത്തിൽ വരികയും കോൺസ്റ്റബിളിനെ ഇടിച്ചു തെറിപ്പിച്ച് കടന്നുകളയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാമപ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിനായി എസ്എസ് ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ലോറി ഡ്രൈവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി എസ്പി ശരണബസവേശ്വര പറഞ്ഞു.
TAGS: KARNATAKA | ACCIDENT
SUMMARY: Police constable dies after being run over by lorry during vehicle checks in Davanagere
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…