LATEST NEWS

ടിവികെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന് ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്കാണ് പോലീസ് അനുമതി നിഷേധിച്ചത്. ഈറോഡ് – പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്.

എന്നാല്‍ സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ പോലീസ് സൂപ്രണ്ട് എ സുജാത അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. 70,000 പേരെ പ്രതീക്ഷിക്കുന്നതായാണ് ടിവികെ അറിയിച്ചത്. വന്‍ ജനക്കൂട്ടമുണ്ടാകുമെന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സ്ഥലമില്ലയെന്നതും പരിഗണിച്ചാണ് അനുമതി നിഷേധിച്ചത്. ആദ്യം റോഡ് ഷോ നടത്താനായിരുന്നു ടിവികെ പദ്ധതിയിട്ടത്. പിന്നീട് ഇത് സ്വകാര്യ സ്ഥലത്ത് നിയന്ത്രണങ്ങളോടെയുള്ള റാലിക്കായി മാറ്റി അനുമതി തേടുകയായിരുന്നു.

ടിവികെയില്‍ ചേര്‍ന്ന മുന്‍ എഐഎഡിഎംകെ മന്ത്രി സെങ്കോട്ടയ്യന്റെ ശക്തികേന്ദ്രമാണ് ഈറോഡ്. തന്റെ ജനപിന്തുണ കാണിക്കാനുള്ള അവസരമായാണ് ഈറോഡില്‍ സെങ്കോട്ടയ്യന്റെ നേത്യത്വത്തില്‍ ടിവികെ റാലിക്ക് ഒരുങ്ങിയത്. ഡിസംബർ 9ന് വിജയ് പുതുച്ചേരിയില്‍ റാലി നടത്തുന്നുണ്ട്. ഇതിനായി പുതിയ നിബന്ധനകള്‍ പോലീസ് നല്‍കിയിരിക്കുകയാണ്.

പങ്കെടുക്കുന്നവരുടെ എണ്ണം, അതിർത്തി നിർണയം എന്നിവയിലാണ് പ്രധാനമായും നിയന്ത്രണം. 41 പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് ശേഷം ടി.വി.കെ നടത്തുന്ന ആദ്യത്തെ റാലിയാണിത്. കരൂർ ദുരന്തത്തിനു ശേഷമാണ് പൊതുയോഗങ്ങള്‍ക്കും റാലികള്‍ക്കും തമിഴ്നാട് പൊലിസ് കർശനമായ ഉപാധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി തുടങ്ങിയത്.

SUMMARY: Police deny permission for TVK public meeting

NEWS BUREAU

Recent Posts

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ദിലീപും കോടതിയില്‍ എത്തി, വിധി നടപടികള്‍ ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…

3 minutes ago

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…

12 minutes ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കർണാടകയില്‍…

1 hour ago

ഏ​ഴ്​ ജി​ല്ല​ക​ൾ നാ​ളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…

1 hour ago

തൃശൂരിൽ കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു, ദാരുണസംഭവം ചായ കുടിക്കാൻ പോകുന്നതിനിടെ

തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ…

2 hours ago

വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികം; ലോക്‌സഭയില്‍ പ്രത്യേക ചർച്ച ഇന്ന്

ന്യൂഡല്‍ഹി: വന്ദേ മാതരത്തിന്റെ 150 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. 10 മണിക്കൂര്‍ നീണ്ടു…

2 hours ago