Categories: KERALATOP NEWS

സ്‌കൂള്‍ പരിസരം നിരീക്ഷിക്കുന്നതിന് പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവർത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും സ്‌കൂള്‍ പ്രവർത്തിസമയം കഴിഞ്ഞാലും സ്‌കൂള്‍ പരിസരം നിരീക്ഷിക്കുന്നതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന് സംസ്ഥാന സർക്കാർ സർക്കാർ നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോവുകയാണ്.

ലഹരി വിരുദ്ധ ക്യാമ്പയിൻ കർമ്മപദ്ധതിക്ക് അന്തിമരൂപം നല്‍കാൻ യോഗം ചേർന്നിരുന്നു. നാലാംഘട്ട ക്യാമ്പിയിനുള്ള മുന്നൊരുക്കങ്ങളാണ് നാം ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്. മെയ് മാസത്തോടെ മുന്നൊരുക്കങ്ങള്‍ പൂർത്തിയാക്കാനാവും. ജൂണ്‍ 26 ലോക ലഹരിവിരുദ്ധദിനത്തില്‍ ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞൂ.

സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമാണ് ലഹരിവിരുദ്ധ നടപടികളില്‍ ഏറ്റവും ഫലപ്രദമായ പങ്ക് വഹിക്കാനാവുക. അതിനുവേണ്ട വിശദകർമ്മപദ്ധതി തയാറാക്കിയിട്ടുണ്ട്. ബസ്സ്റ്റാൻറുകള്‍, പൊതുസ്ഥലങ്ങള്‍, വായനശാലകള്‍ എന്നിവിടങ്ങളിലൊക്കെ ലഹരിവിരുദ്ധ പ്രവർത്തനങ്ങള്‍ ശക്തമാക്കും. കേരളമാകെ ബോധവത്കരണ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി ശ്രമിക്കണം.

തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ കൗണ്‍സിലർമാരാക്കാനും രക്ഷകർത്താക്കള്‍ക്ക് ബോധവത്കരണവും നല്‍കാനുമുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കുട്ടികളുടെ സ്വഭാവവ്യതിയാനം മനസിലാക്കി രക്ഷിതാക്കളും അധ്യാപകരും പരസ്പരം ആശയവിനിമയം നടത്തണം. ശിക്ഷിക്കാനല്ല രക്ഷപ്പെടുത്താനാണ് ഉദ്ദേശ്യമെന്ന ബോധ്യത്തോടെയുള്ള നടപടികളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ലഹരി വിതരണക്കാരെയുംമൊത്തകച്ചവടക്കാരെയും കണ്ടെത്തണം. ലഹരി ഇടപാടുകള്‍ സംബന്ധിച്ച്‌ വിവരം നല്‍കുന്നവരുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഈ വിവരങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പുറത്തുപോയാല്‍ അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർ സർവ്വീസില്‍ കാണില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS : PINARAYI VIJAYAN
SUMMARY : Police officer to be appointed to monitor school premises: Chief Minister

Savre Digital

Recent Posts

ഓപ്പറേഷന്‍ നുംഖൂര്‍; ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തില്‍

കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച്‌ അന്വേഷിക്കുന്ന…

41 minutes ago

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

3 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

3 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

4 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

4 hours ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

5 hours ago