KARNATAKA

പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി പോ​ലീ​സ്; 11 പേ​ർ അ​റ​സ്റ്റി​ൽ

ബെംഗ​ളൂ​രു: ക​ർ​ണാ​ട​ക​യിലെ റാ​യ്ച്ചൂ​രി​ൽ പെ​ൺ​വാ​ണി​ഭ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി പോ​ലീ​സ്. സം​ഘ​ത്തി​ലെ ന​ട​ത്തി​പ്പു​കാ​രാ​യ 11 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. റാ​യ്ച്ചൂ​രി​ലെ മാ​ൻ​വി​യി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പെ​ൺ​വാ​ണി​ഭ കേ​ന്ദ്ര​മാ​ണ് പോ​ലീ​സ് നടത്തിയ പരിശോധനയില്‍ ക​ണ്ടെ​ത്തിയത്.

തൊഴിൽ വാഗ്ദാനം നൽകി നിർധനരായ പെൺകുട്ടികളെ ഇവിടെ എത്തിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു സംഘമെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് വിവരം ലഭിച്ച പോലീസ് ഇവരെ നിരീക്ഷിക്കുകയും സ്ഥലം റെയ്ഡ് ചെയ്യുകയുമായിരുന്നു. പോലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്പോ​ൾ ര​ണ്ട് യു​വ​തി​ക​ൾ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി റെ​സ്ക്യൂ ഹോ​മി​ലേ​ക്ക് മാ​റ്റി.  മാൻവി സ്വദേശിയായ താ​യ​പ്പ എ​ന്ന​യാ​ളാ​ണ് സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ൻ എ​ന്നും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോ​ലീ​സ് പറഞ്ഞു.

NEWS DESK

Recent Posts

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

5 minutes ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

31 minutes ago

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…

53 minutes ago

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …

58 minutes ago

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…

1 hour ago

തൃശൂരിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂര്‍: തൃശൂരില്‍ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവര്‍ക്കാണ്…

1 hour ago