കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച രാവിലെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ പൂർണ നിയന്ത്രണവും മറ്റ് വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
കൂടാതെ ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. പ്രവൃത്തികൾ അവസാനിക്കുന്നത് വരെയാണ് നിയന്ത്രണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. യാത്രക്കാർ പകൽ സമയത്ത് ചുരം ഒഴിവാക്കി ഇതര പാതകൾ ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
SUMMARY: Traffic restrictions at Thamarassery Pass tomorrow
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ പെൺവാണിഭ കേന്ദ്രം അടച്ചുപൂട്ടി പോലീസ്. സംഘത്തിലെ നടത്തിപ്പുകാരായ 11 പേരെ അറസ്റ്റ് ചെയ്തു. രണ്ട് പെൺകുട്ടികളെ…