ബെംഗളൂരു: അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിലിനിറങ്ങിയ ഈശ്വർ മാൽപെയെ തടഞ്ഞ് പോലീസ്. ഞായറാഴ്ച രാവിലെ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് മാൽപെയെ പോലീസ് തടഞ്ഞത്. അനുമതി ഇല്ലാതെ തിരച്ചിൽ നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് മാൽപെയെ അറിയിച്ചു.
എന്നാൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാൽപെ പറഞ്ഞു. നേരത്തെ നദിയിലെ മണ്ണ് നീക്കാനായി ഡ്രജർ എത്തിക്കുന്നത് വരെ തിരച്ചിൽ താൽക്കാലികമായി നിർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യത്തിന് വെല്ലുവിളി. പുഴയ്ക്കടിയിലെ കാഴ്ചപരിമിതി കുറവായതിനാൽ ഡൈവർമാർക്ക് പുഴയിലിറങ്ങാൻ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാൽ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വർ മാൽപെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ നാവികസേനയുടെ സംഘം തിരച്ചിൽ നടത്തുന്നതിലും അനിശ്ചിതത്വം നേരിട്ടു.
അതേസമയം അർജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.
TAGS: ARJUN | LANDSLIDE
SUMMARY: Police stops eswar malpe from rescue mission for arjun
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…