അർജുനായുള്ള തിരച്ചിലിനെത്തിയ ഈശ്വർ മാൽപെയെ പോലീസ് തടഞ്ഞു

ബെംഗളൂരു: അങ്കോള – ഷിരൂർ പാതയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തിരച്ചിലിനിറങ്ങിയ ഈശ്വർ മാൽപെയെ തടഞ്ഞ് പോലീസ്. ഞായറാഴ്ച രാവിലെ തിരച്ചിലിന് ഇറങ്ങിയപ്പോഴാണ് മാൽപെയെ പോലീസ് തടഞ്ഞത്. അനുമതി ഇല്ലാതെ തിരച്ചിൽ നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് മാൽപെയെ അറിയിച്ചു.

എന്നാൽ കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് തിരച്ചിലിന് ഇറങ്ങിയതെന്ന് മാൽപെ പറഞ്ഞു. നേരത്തെ നദിയിലെ മണ്ണ് നീക്കാനായി ഡ്രജർ എത്തിക്കുന്നത് വരെ തിരച്ചിൽ താൽക്കാലികമായി നിർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

നദിയിലെ സീറോ വിസിബിലിറ്റിയും പ്രതികൂല കാലാവസ്ഥയുമാണ് ദൗത്യത്തിന് വെല്ലുവിളി. പുഴയ്ക്കടിയിലെ കാഴ്ചപരിമിതി കുറവായതിനാൽ ഡൈവർമാർക്ക് പുഴയിലിറങ്ങാൻ തടസമുണ്ട്. വെള്ളത്തിലെ കലക്ക് കുറഞ്ഞാൽ ഡൈവിംഗ് നടത്തുമെന്നാണ് ഈശ്വർ മാൽപെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ നാവികസേനയുടെ സംഘം തിരച്ചിൽ നടത്തുന്നതിലും അനിശ്ചിതത്വം നേരിട്ടു.

അതേസമയം അർജുനെ കാണാതായിട്ട് ഒരുമാസം കഴിഞ്ഞു. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ ​ പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാ​ഗങ്ങളും കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയുടേതാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

TAGS: ARJUN | LANDSLIDE
SUMMARY: Police stops eswar malpe from rescue mission for arjun

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അങ്കണവാടിയില്‍ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

കൊച്ചി: കൊച്ചി എളമക്കരയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയില്‍...

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോണ്‍ ഇന്ന് നടത്താനിരുന്ന കീം പരീക്ഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജൂൺ 27ന്

ബെംഗളൂരു: മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കൃത്രിമബുദ്ധി (എഐ)...

ക്ഷേമ പെൻഷൻ 3000 രൂപയാക്കും; സ്ത്രീ സുരക്ഷാ പെൻഷനില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തുടരുന്ന കാര്യത്തില്‍ സർക്കാർ...

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര: പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാല്‍പര്യ...

സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് നേരിയ വർധനവ്. പവന് 320 രൂപ...

ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികള്‍

ബെംഗളൂരു: രാമമൂർത്തിനഗർ ശ്രീനാരായണഗുരു സേവാട്രസ്റ്റ് ഭാരവാഹികളായി താഴെ കൊടുത്തിരിക്കുന്നവരെ തിരഞ്ഞെടുത്തു. ശങ്കരൻ സുഗുണൻ:...

എറണാകുളം വൈപ്പിൻ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു

കൊച്ചി: കൊച്ചിയില്‍ അറ്റകുറ്റപ്പണി നടക്കുന്ന കപ്പലിന് തീപിടിച്ചു. വൈപ്പിനിൻ കാളമുക്കില്‍ പ്രവർത്തിക്കുന്ന...

Related Articles

Popular Categories