തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍. ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പോലീസിന്റെ അന്വേഷണത്തിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച് കോടതിയെ അറിയിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമാധി സ്ഥലത്തിപ്പോള്‍ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. നിത്യപൂജയും നടക്കുന്നുണ്ട്. ഭാവിയില്‍ വലിയ ക്ഷേത്രം നിർമിക്കാനും കുടുംബം ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കള്‍ പറഞ്ഞത്. മരണത്തില്‍ സംശയമുന്നയിച്ച് നാട്ടുകാർ പരാതി നല്‍കി. തുടർന്ന് ഹൈക്കോടതിയടക്കം സംഭവത്തില്‍ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം ചെയ്തു. ഇതിനുശേഷം വീണ്ടും സംസ്‌കരിച്ചു. ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ളോക്കുണ്ടായിരുന്നതായി ഗോപന്റെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു.
SUMMARY: Police to close case in Neyyattinkara Gopan Samadhi controversy
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി മന്ത്രിസഭ. ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ദിവസങ്ങളോളം നീണ്ടുനിന്ന കുതിപ്പിനിടെ ഇതാദ്യമായാണ് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ സർവകാല…
ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ…
തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ്…