നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തില്‍ കേസ് അവസാനിപ്പിക്കാൻ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍. ആന്തരികാവയങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പോലീസിന്റെ അന്വേഷണത്തിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ശാസ്ത്രീയ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് കേസ് അവസാനിപ്പിച്ച്‌ കോടതിയെ അറിയിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, നെയ്യാറ്റിൻകര ഗോപന്റെ സമാധി സ്ഥലം തീർത്ഥാടന കേന്ദ്രമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സമാധി സ്ഥലത്തിപ്പോള്‍ ഒരു ക്ഷേത്രം പണിതിട്ടുണ്ട്. നിത്യപൂജയും നടക്കുന്നുണ്ട്. ഭാവിയില്‍ വലിയ ക്ഷേത്രം നിർമിക്കാനും കുടുംബം ആലോചിക്കുന്നുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ജനുവരി ഒമ്പതിനാണ് ഗോപൻ മരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരം സമാധിയിരുത്തിയെന്നായിരുന്നു ഇയാളുടെ മക്കള്‍ പറഞ്ഞത്. മരണത്തില്‍ സംശയമുന്നയിച്ച്‌ നാട്ടുകാർ പരാതി നല്‍കി. തുടർന്ന് ഹൈക്കോടതിയടക്കം സംഭവത്തില്‍ ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുകയായിരുന്നു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ചുറ്റും ഭസ്മവും പൂജാ ദ്രവ്യങ്ങളും ഉണ്ടായിരുന്നു. ഹൃദയഭാഗം വരെ പൂജാദ്രവ്യങ്ങള്‍ നിറച്ച നിലയിലായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം ചെയ്തു. ഇതിനുശേഷം വീണ്ടും സംസ്‌കരിച്ചു. ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ വൃക്കകളില്‍ സിസ്റ്റും ഹൃദയധമനികളില്‍ 75 ശതമാനത്തോളം ബ്ലോക്കും ഉണ്ടായിരുന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ളോക്കുണ്ടായിരുന്നതായി ഗോപന്റെ പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലും ഉണ്ടായിരുന്നു.

SUMMARY: Police to close case in Neyyattinkara Gopan Samadhi controversy

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് അബ്ബിഗെരെ ഷെട്ടിഹള്ളി കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ...

ആവേശമായി കേരളസമാജം സീനിയർ കലോത്സവം

ബെംഗളൂരു: കേരളസമാജം സംഘടിപ്പിച്ച സീനിയർ കലോത്സവം മത്സരാർഥി കൾക്കും കാണികൾക്കും ഒരു...

കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​രം നാ​ളെ പു​ന​രാ​രം​ഭി​ക്കും: കേ​ന്ദ്ര​ത്തി​ന് സി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ്

ന്യൂഡല്‍ഹി: നീറ്റ് പേപ്പര്‍ ചോര്‍ച്ചക്കെതിരായ സമരങ്ങള്‍ക്കിടയില്‍ കസ്റ്റഡിയിലെടുത്ത സമരക്കാര്‍ക്കെതിരെ പോലീസ് നടപടി...

മെെസൂരു കേരളസമാജം ഭാരവാഹികള്‍ 

ബെംഗളൂരു: മൈസൂരു കേരളസമാജം വാര്‍ഷിക പൊതുയോഗം വിജയനഗറിലുള്ള സമാജം കമ്മ്യൂണിറ്റി ഹാളില്‍...

ബെംഗളൂരുവില്‍ ഗാരേജിൽ വൻ തീപിടിത്തം; 25-ലേറെ വാഹനങ്ങൾ കത്തിനശിച്ചു, ആഡംബര കാറുകളും അഗ്നിക്കിരയായി

ബെംഗളൂരു: നഗരത്തിലെ താനിസന്ദ്ര മേഖലയിലെ സ്വകാര്യ കാർ ഗാരേജിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ...

വിദ്യാർഥി സമരത്തിനെതിരായ വിവാദ പരാമർശം; ടി. ജി. മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ്...

ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തില്‍ പുക; രാജ്കോട്ടില്‍ അടിയന്തരമായി ഇറക്കി

മുംബൈ: മുംബൈയിലേക്ക് ദുബായില്‍നിന്നും വന്ന ഇൻഡിഗോ വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത്...

Related Articles

Popular Categories