LATEST NEWS

പൂരം കലക്കല്‍ കേസ്; എം ആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് ഡിജിപി

തിരുവനന്തപുരം: പൂരം കലക്കലില്‍ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി. പോലീസില്‍ നിന്ന് മാറ്റിയതിനാല്‍ സസ്പെൻഷൻ പോലെയുള്ള നടപടി വേണ്ടെന്നാണ് നിലപാട്. താക്കീതില്‍ ഒതുക്കാനാണ് ആലോചന നടക്കുന്നത്.bഒരു എം എല്‍ എ മാധ്യമങ്ങളിലൂടെ നടത്തിയ പൊതു ആരോപണങ്ങള്‍ മാത്രമാണ് പരാതിയായി കോടതിയില്‍ എത്തിയത്.

പരാതിക്ക് വിശ്വാസയോഗ്യമായ മറ്റ് തെളിവുകളൊന്നും ഉണ്ടായിരുന്നില്ലെന്നും അജിത് കുമാർ വാദിക്കുന്നു. കേസില്‍ വസ്തുതകള്‍ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനല്‍ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ഉത്തരവില്‍ മുഖ്യ മന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീല്‍ നല്‍കുന്നുണ്ട്. കേസന്വേഷണത്തില്‍ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്‍സ് മാനുവലിനെതിരെന്നാണ് സര്‍ക്കാരിന്‍റെ വാദം.

സ്വന്തം നിലയില്‍ കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്‍റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയെ സമീപിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലൻസ് റിപ്പോർട്ട് തള്ളിയ തിരുവനന്തപുരം പ്രത്യേക കോടതി വിധിക്കെതിരെ അജിത് കുമാർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് അപ്പീലില്‍ പരിഗണിക്കുക.

വിഷയത്തില്‍ വിജിലൻസിനോടും സർക്കാറിനോടും കോടതി നിലപാട് തേടിയേക്കും. തനിക്ക് ക്ലീൻ ചിറ്റ് നല്‍കിയ റിപ്പോർട്ട് വിശദമായി പരിശോധിക്കാതെയും സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിഗണിക്കാതെയുമാണ് കോടതി നടപടിയെന്നാണ് അജിത് കുമാറിൻ്റെ വാദം. വസ്തുതകള്‍ കൃത്യമായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ പ്രധാന ആവശ്യം.

SUMMARY: Pooram case; DGP says no strict action against MR Ajith Kumar

NEWS BUREAU

Recent Posts

ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയിലേക്ക് വീണ യുവതി മരിച്ചു

തൃശൂർ: ദേശീയ പാത തൃശൂർ ആമ്പല്ലൂരില്‍ സ്കൂട്ടർ അപകടത്തില്‍ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് ജോഷിയുടെ ഭാര്യ സിജിയാണ്…

8 minutes ago

കെഎസ്‌ആര്‍ടിസിയില്‍ ഇനി ആര്‍ക്കും പരസ്യം പിടിക്കാം: തൊഴില്‍ ദാന പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് വേണ്ടി പരസ്യങ്ങള്‍ പിടിക്കാൻ ഏതൊരാള്‍ക്കും അവസരം നല്‍കുന്ന പുതിയ പദ്ധതിയുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.…

36 minutes ago

തലയില്‍ ഡ്രില്ലിങ് മെഷീൻ തുളച്ചു കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഡ്രില്ലിങ് മെഷീന്‍ തലയില്‍ തുളച്ചു കയറി രണ്ടര വയസുകാരന്‍ മരിച്ചു. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്ത് ധ്രുവ് ആണ് മരിച്ചത്.…

2 hours ago

പൊതുമേഖല ബാങ്ക് ലയനത്തിന് കേന്ദ്രസര്‍ക്കാര്‍; ബാങ്കുകള്‍ 12 ല്‍ നിന്ന് മൂന്നായി ചുരുങ്ങും

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വീണ്ടും ലയിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോഴുള്ള 12 പൊതുമേഖലാ ബാങ്കുകളെ മൂന്നെണ്ണമാക്കി ചുരുക്കാനാണ് പദ്ധതി. സ്റ്റേറ്റ് ബാങ്ക്…

2 hours ago

പൈലറ്റുമാരുടെ പരിശീലനത്തില്‍ വീഴ്ച; ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ഡല്‍ഹി: പൈലറ്റുമാര്‍ക്ക് പരിശീലനത്തില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ്…

3 hours ago

ശൈശവ വിവാഹത്തിന് നീക്കം; പ്രതിശ്രുത വരനും ഇരു വീട്ടുകാര്‍ക്കും കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം. സംഭവത്തില്‍ പ്രതിശ്രുത വരനും വീട്ടുകാര്‍ക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മലപ്പുറം…

4 hours ago