ബെംഗളൂരു: മാറത്തഹള്ളിക്ക് സമീപം കാർത്തിക് നഗർ ഔട്ടർ റിങ് റോഡിലെ സർവീസ് റോഡിൽ കുഴി രൂപപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാർത്തിക് നഗറിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപമാണ് കുഴി രൂപപ്പെട്ടത്. കുഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പോലീസ് ബിഎംആർസിഎല്ലിനെ വിവരം അറിയിക്കുകയും, പ്രദേശത്തെ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തു.
ബുധനാഴ്ച രാത്രി പെയ്ത കനത്ത മഴയും മെട്രോ പില്ലർ നിർമാണവുമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. റോഡ് പുനസ്ഥാപിക്കൽ ജോലി പുരോഗമിക്കുകയാണെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു.
അതേസമയം ശാന്തി നഗർ ഡബിൾ റോഡിലും സമാനമായ കുഴി രൂപപെട്ടു. ഗുണനിലവാരമില്ലാത്ത നിർമാണ പ്രവൃത്തിയാണ് റോഡ് തകരാൻ കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട എഞ്ചിനീയർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
TAGS: BENGALURU | ROADS
SUMMARY: Portion of Bengaluru outer ring road caves down
ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതി പ്രകാരം കർണാടകയ്ക്കു 750 ഇലക്ട്രിക് ബസുകൾ കൂടി അനുവദിച്ചു. സംസ്ഥാനത്തെ 10 നഗരങ്ങൾക്കാണ്…
ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക,…
ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കുമെതിരെ പരാതി ഫയല്‍ ചെയ്ത് ഇ.ഡി. 1654 കോടി രൂപയുടെ…
ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ കണ്ടെത്തി. ബസ് സ്റ്റാന്‍ഡിനുള്ളിലെ ശൗചാലയത്തിന് സമീപത്താണ് ബുധനാഴ്ച…