ബെംഗളൂരു: നാഗസാന്ദ്ര – മാധവാര മെട്രോ ലൈനിലെ സുരക്ഷ പരിശോധന പൂർത്തിയായി. മെട്രോ റെയിൽവേ സേഫ്റ്റി (സതേൺ സർക്കിൾ) കമ്മീഷണർ എ. എം. ചൗധരി, ഡെപ്യൂട്ടി നിതീഷ് കുമാർ രഞ്ജൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ചയാണ് ലൈനിൽ പരിശോധന നടന്നത്.
ബിഎംആർസിഎൽ സിവിൽ, റോളിംഗ് സ്റ്റോക്ക്, സിഗ്നലിംഗ്, ട്രാക്ഷൻ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പീനിയ ഇൻഡസ്‌ട്രിക്കും നാഗസാന്ദ്രയ്ക്കും ഇടയിലുള്ള മെട്രോ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെച്ചായിരുന്നു പരിശോധന നടത്തിയത്.
രണ്ട് ദിവസത്തേക്കാണ് (ഒക്ടോബർ 3, 4) ആദ്യം പരിശോധന നിശ്ചയിച്ചിരുന്നത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് പരിശോധന പൂർത്തിയാക്കാൻ സാധിച്ചതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. ലൈനിൻ്റെ വാണിജ്യ പ്രവർത്തനത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സിഎംആർഎസ് സോപാധിക അനുമതി നൽകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
25 കിലോമീറ്റർ വേഗതയിൽ ട്രെയിനുകളുടെ പരീക്ഷണയോട്ടം കഴിഞ്ഞമാസം നടത്തിയിരുന്നു. സുരക്ഷ പരിശോധന സംബന്ധിച്ച് ബിഎംആർസിഎൽ ഓഗസ്റ്റ് ഏഴിന് സിഎംആർഎസിനെ ബന്ധപ്പെട്ടിരുന്നു. ഇതേതുടർന്ന് സിഎംആർഎസ് പദ്ധതികളുടെ രേഖകൾ ഉൾപ്പെടെ പരിശോധനയ്ക്കായി വാങ്ങിയിരുന്നു. ഒക്ടോബർ മാസത്തോടെ റൂട്ട് പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
TAGS: BENGALURU | NAMMA METRO
SUMMARY: Safety imspection at nagasandra madawara metro route completed
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…