LATEST NEWS

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ മഹേശ്വർ റാവുവിനും നഗരവികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥിനുമാണ് നിർദേശം നൽകിയത്. ഗാന്ധിനഗർ നിയോജകമണ്ഡലത്തിലെ വിവിധ വികസനപ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മഴ തുടരുന്നതാണ് അറ്റകുറ്റ പ്രവൃത്തികൾ വൈകാൻ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തിലെ വിവിധ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതികൾ നടന്നുവരുന്നുണ്ട്. കൂടുതൽ റോഡുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പുകൂട്ടുന്നതോടെ തകർച്ചയും കുഴികൾ രൂപപ്പെടുന്നതും കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

NEWS DESK

Recent Posts

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി

പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ്…

32 minutes ago

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…

1 hour ago

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും റെക്കോര്‍ഡിലേക്ക്; ഏക്കത്തുകയില്‍ വീണ്ടും ചരിത്രം

തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം…

1 hour ago

ഫ്രഷ് കട്ട് സംഘർഷം: 361 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ…

3 hours ago

ടെറിട്ടോറിയല്‍ ആര്‍മി വിളിക്കുന്നു, സോള്‍ജിയര്‍ ആവാം; 1426 ഒഴിവുകള്‍

തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മിയില്‍ സോള്‍ജിയറാവാന്‍ അവസരം. മദ്രാസ് ഉള്‍പ്പെടെയുള്ള 13 ഇന്‍ഫെന്‍ട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട…

3 hours ago

അന്ധവിശ്വാസം തലയ്ക്കുപിടിച്ചു; ഭാര്യയെ കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി

ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ അന്ധവിശ്വാസത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി. കടൂര്‍ സ്വദേശിയായ വിജയ്…

3 hours ago