Categories: LATEST NEWS

ബെംഗളൂരുവിലെ ഈ പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ പണികള്‍ നടക്കുന്നതിനാല്‍ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നാഗർഭാവി ഡിവിഷനിലെ നാഗർഭാവി, മഞ്ജുനാഥ നഗർ, കാളിദാസ ലേഔട്ട് ശാന്തിനഗർ, കൊട്ടിഗെപാല്യ എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.

സബ്സ്റ്റേഷനുകളിലും വിതരണ ലൈനുകളിലും സിസ്റ്റം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാപരമായ മെച്ചപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതെന്ന് നടപടിയെന്ന് ബെസ്കോം അധികൃതര്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങും. ഉപഭോക്താക്കൾ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബെസ്കോം നിർദ്ദേശിച്ചിട്ടുണ്ട്. സഹായത്തിനോ വിവരങ്ങൾക്കോ ഉപഭോക്താക്കൾക്ക് ബെസ്കോം ഹെൽപ്പ് ലൈനുകളുമായോ, പ്രാദേശിക സബ് ഡിവിഷൻ ഓഫീസുകളുമായോ ബന്ധപ്പെടാം
SUMMARY: Power outages will occur in these areas of Bengaluru today

 

 

NEWS DESK

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമ കേസ്; രണ്ടാം പ്രതി ജോബി ജോസഫിന് ജാമ്യം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പീഡന കേസില്‍, രണ്ടാംപ്രതി ജോബി ജോസഫിന് മുൻ‌കൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ്…

7 minutes ago

കെഎസ്‌ആര്‍ടിസിക്ക് വീണ്ടും സര്‍ക്കാര്‍ സഹായം; അനുവദിച്ചത് 93.72 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന്…

42 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കുരുക്ക്; പരാതിക്കാരുടെ ഭര്‍ത്താവ് രംഗത്ത്

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പുതിയ തിരിവ്. രാഹുല്‍ തന്റെ കുടുംബജീവിതം തകർത്തുവെന്നും താൻ ഇല്ലാത്ത…

1 hour ago

ആന്റണി രാജുവിന് തിരിച്ചടി; തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരാനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍…

2 hours ago

കെ ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കി ഇന്നലെ…

3 hours ago

സ്വര്‍ണ വിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 12,450 രൂപയിലും പവന് 280 രൂപ താഴ്ന്ന്…

4 hours ago