ആന്ധ്രാപ്രദേശില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു. ഈസ്റ്റ് ഗോദാവരി പോലീസാണ് ഏഴ് പെട്ടികളിലായി കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപ പിടികൂടിയത്. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞപ്പോഴാണ് പണം കണ്ടെത്തിയത്.
ഏഴ് പെട്ടികളിലുണ്ടായിരുന്ന പണം ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. വിജയവഡയില്‍ നിന്ന് വിശാഖപ്പട്ടണത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം എന്‍ ടി ആര്‍ ജില്ലയിലെ ചെക്ക്പോസ്റ്റില്‍ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലേക്ക് മെയ് 13 നാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കാലവർഷം കനക്കാൻ സാധ്യത. കേരള, ലക്ഷദ്വീപ് തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെയാണ് മഴ വീണ്ടും സജീവമാകുന്നത്.…
പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അമ്പതുകാരനാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകീട്ട് മരിച്ചത്.…
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ, ലഗാൻ…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…