Categories: NATIONALTOP NEWS

കാഷ് ഓണ്‍ ഡെലിവറിയായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു; ഫോണുമായെത്തിയ ഡെലിവറി ബോയിയെ കൊന്ന് കനാലില്‍ തള്ളി

ലഖ്‌നൗ: ഓണ്‍ലൈനിലൂടെ ഓർഡർ ചെയ്ത ആപ്പിള്‍ ഐഫോണ്‍ നല്‍കാനത്തെിയ ഡെലിവെറി എക്സിക്യൂട്ടീവിനെ കൊന്നു. ഉത്തർപ്രദേശിലെ ലഖ്നൗവില്‍ സെപ്റ്റംബർ 23നായിരുന്നു സംഭവം. മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നല്‍കാതിരിക്കാൻ വേണ്ടിയാണ് ഡെലിവെറി എക്സിക്യൂട്ടീവിനെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു.

‘ഗജാനൻ എന്ന വ്യക്തിയാണ് ഫ്ലിപ്പ്കാർട്ടില്‍ നിന്ന് ഏകദേശം 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഐഫോണ്‍ ഓർഡർ ചെയ്തത്. ക്യാഷ് ഓണ്‍ ഡെലിവെറി പേയ്മെൻ്റ് ഓപ്ഷനായിരുന്നു ഇയാള്‍ തെരഞ്ഞെടുത്തത്. ഭരത് സാഹു എന്ന ഡെലിവറി എക്സിക്യൂട്ടീവ് ഫോണ്‍ നല്‍കാൻ ഗജാനൻ്റെ വീട്ടിലെത്തി. തുടർന്ന് പ്രതിയും കൂട്ടാളിയും ചേർന്ന് ഡെലിവറി ഏജൻ്റിനെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിച്ചു.’- ഡിസിപി ശശാങ്ക് സിങ് പറഞ്ഞു.

രണ്ട് ദിവസമായിട്ടും ഭരതിനെ കാണാതായതോടെ കുടുബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഭരതിൻ്റെ ടവർ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്കെത്തിയത്. അധികൃതർ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.

TAGS : UTHERPRADHESH | CRIME
SUMMARY : iPhone ordered as cash on delivery; The delivery boy who came with the phone was killed and thrown into the canal

Savre Digital

Recent Posts

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…

35 minutes ago

സ്വര്‍ണവിലയില്‍ വൻവര്‍ധനവ്

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…

1 hour ago

ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു; 35നഗരങ്ങളില്‍ വായു ഗുണനിലവാരം 300ന് മുകളില്‍

ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…

2 hours ago

വിനോദയാത്രയ്ക്ക് ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…

3 hours ago

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഉച്ചയ്ക്ക്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…

4 hours ago

സംസ്ഥാനത്ത് 18,000 അധ്യാപകരെ ഉടൻ നിയമിക്കും

ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…

4 hours ago