ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു. തടവുകാർക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്യുക, കടമെടുത്ത പുസ്‌തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക എന്നിവ യാണ് രേവണ്ണയുടെ പ്രധാന ചുമതലകൾ.
ജയിൽ നിയമങ്ങൾ അനുസരിച്ച് ജീവപര്യന്തം തടവുകാർ ഏതെങ്കിലും ത രത്തിലുള്ള തൊഴിൽ ചെയ്യണം. കഴിവും താത്പര്യവും അനുസരിച്ചാണ് ജോലികൾ നൽകുന്നതെന്നും പ്രജ്വലിന് ദിവസേന 522 രൂപ വേതനമായി ലഭിക്കുമെന്നും ജയിൽ അധികൃതർ പറഞ്ഞു.
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് അത് ചിത്രീകരിക്കുകയും ചെയ്‌ത കേ സിലാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴ യും ശിക്ഷ ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹാസനിൽ നിന്നുള്ള എ ൻഡിഎ സ്ഥാനാർഥിയായിരുന്നു പ്രജ്വൽ രേവണ്ണ. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രേവണ്ണ ചിത്രീകരിച്ച അശ്ലീല ദൃശ്യങ്ങളടങ്ങിയ ഒരു പെൻ ഡ്രൈവ് പ്രചരിച്ചതോടെയാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്.
SUMMARY: Prajwal Revanna appointed as library clerk at Parappana Agrahara Jail
ഹൈദരാബാദ്: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ…
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കില്‍ അഞ്ചാം ദിവസവും കനത്ത മഴ തടരുന്നു. കനത്ത മഴയില്‍ കര്ഷകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു.…
ബെംഗളൂരു: മൈസൂരുവിലെ ബന്നൂര്‍ താലൂക്കിലെ ഹുനുഗനഹള്ളി ഹുണ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലിംഗനിര്‍ണയ പരിശോധന കേന്ദ്രത്തിനെതിരെ നടപടി. കേന്ദ്രത്തില്‍ ആരാഗ്യ വകുപ്പ്…
പുണെ: വനിതാ ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഓപ്പണർമാർ സ്മൃതി…
ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള സ്ഥല പരിശോധന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന്…
ബെംഗളൂരു: സഞ്ചാരികള്‍ക്ക് കൊട്ടാര നഗരിയിലേക്ക് സ്വാഗതം... ഇനി മൈസൂരു വിശേഷങ്ങള്‍ വിരല്‍ തുമ്പിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ്…